Sorry, No Posts Found

അബ്ദുൽ മജീദ് മരക്കാർ പകരക്കാരനില്ലാത്ത അതുല്യപ്രതിഭ മന്ത്രി അഹമ്മദ് ദേവർ കോവിൽ
പെരുമ്പാവൂർ: ഒരു നാട് ഒരാളുടെ മരണത്തിനുശേഷം 40 വർഷം കഴിഞ്ഞിട്ടും ഒരാളെ ഓർക്കണമെങ്കിൽ അയാൾക്ക് അനുസ്മരണം സംഘടിപ്പിക്കണമെങ്കിൽ അയാൾ ചെയ്ത സേവനങ്ങൾ സമൂഹ നന്മയിൽ അധിഷ്ഠിതമായി എന്നതിൻറെ തെളിവാണെന്ന തുറമുഖ ആർക്കിയോളജി വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. തിരു കൊച്ചിനിയമസഭാഗം വും പെരുമ്പാവൂരിലെ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ മജീദ് മരക്കാർ സാഹിബിൻ്റെ അനുസ്മരണ സ്വാഗത സംഘ രൂപീകരണം തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പൂർവ്വസൂരികളുടെ പ്രവർത്തനമാണ് നാടിൻ്റെ ഉയർച്ചക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
തണ്ടേക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡൻ്റെ കെ.കെ.മജീദ് അധ്യക്ഷത വഹിച്ചു. തണ്ടേക്കാട് ജമാഅത്ത് ചീഫ് ഇമാം നദീർ ബാഖവി, സ്ക്കൂൾ മാനേജർ പി.എ മുഖ്താർ, മഹല്ല് കൂട്ടായ്മ ചെയര്‍മാന്‍ മുഹമ്മദ് വെട്ടത്ത്,മുടിക്കൽ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് എം.കെ.ഹംസ ഹാജി,ചിറ മുകൾ ജമാഅത്ത് പ്രസിഡൻ്റ് എൻ.വി.സി അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അൻവർ അലി, പഞ്ചായത്ത് പ്രസിഡൻ്റ് ഷിഹാബ് പള്ളിക്കൽ, മുനിസിപ്പൽ കൗൺസിലർ റ്റി.എം.സക്കീർ ഹുസൈൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നസീമ റഹീം, പി.പി.എൽദോസ് , ഷംല നാസർ, ജമാ അത്ത് ജനറൽ സെക്രട്ടറി എം.കെ.ഷംസുദ്ദീൻ, കാഞ്ഞിരക്കാട് ജമാഅത്ത് സെക്രട്ടറി ബാവ ,കെ.എം ഷാജി ഒന്നാം മൈൽ, ആർ.എ ടി എഫ് സംസ്ഥാന ട്രഷറർ എൻ.എസലീം ഫാറൂഖി, സംഘാടക സമിതി കൺവീനർ ഇസ്മയിൽ പള്ളിപ്രം ,പ്രിൻസിപ്പൽ കെ.എച്ച് നിസാമോൾ, ഹെഡ്മാസ്റ്റർ വി.പി.അബൂബക്കർ ,അഡൈസ്വറി ബോർഡ് ചെയർമാൻ അബ്ദുൽ ഹമീദ് മുല്ലപ്പള്ളി, അഡ്വ: സെയ്തുമുഹമ്മദാലി, കെ.എസ് കുഞ്ഞുമുഹമ്മദ്, എൻ.സി.പി.ജില്ല പ്രസിഡൻ്റ് റ്റി.പി അബ്ദുൽ അസീസ്, ഐഎൻഎൽ ജില്ല പ്രസിഡൻ്റ് മുഹമ്മദ് നജീബ്, പി എം സലീം, പി.എസ് ഉമ്മർ, ഹംസ അമ്പലത്തും പറമ്പിൽ, മുഹമ്മദ് കുഞ്ഞ്ചമയം, പി റ്റി എ പ്രസിഡൻ്റ് അബ്ബാസ് പുത്തലത്ത്, തണ്ടേക്കാട് ജമാഅത്ത് ചെയർമാൻ കെ.ബി ഷാജഹാൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.എ.നൗഷാദ്, മുൻ ജമാ അത്ത് പ്രസിഡൻ്റ് പി.കെ.അലിയാർ, അബൂബക്കർ കിഴക്കൻ, കെ.എം ഷാഹിർ,സ്റ്റാഫ് സെക്രട്ടറി ഷംന എം എ, മുഹമ്മദ് റാഫി എം.ഐ, എൽദോസ് പി.വി, ഷാഹുൽ ഹമീദ് പി.എസ്, രാജേഷ് മാത്യു, തുടങ്ങിയവർ സംസാരിച്ചു









