കൊച്ചി. കേരളത്തിലെ മഹല്ല് ജമാഅത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും സാമൂഹിക ക്ഷേമപദ്ധതികള്‍ സംഘടിതമായി നടപ്പിലാക്കുവാനും വിവാഹം,മരണം,വീടുമാറ്റം(മഹല്ലുമാറ്റം) എന്നിവ രേഖപ്പെടുത്തുന്നതിനും പൗരത്വ വിഷയം പോലുളള നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന വിഷയങ്ങളില്‍ പരസ്പര ഒത്തു ചേര്‍ന്ന് സംഘടിതമായി പ്രവര്‍ത്തിക്കുന്നതിനും മുസ്ലീം ഉമ്മത്ത് .ഇന്‍ എന്ന പേരില്‍ തയ്യാറാക്കുന്ന വെബ്‌സൈറ്റാണിത്.
കേരളത്തിലെ മഹല്ല് ജമാഅത്തകള്‍ തമ്മിലുള്ള പരസ്പരം ബന്ധം സുഗമമാക്കുവാന്‍ എല്ലാ മഹല്ലുകളുടെയും വിലാസം, പള്ളികളിലെയും ഇമാമീങ്ങളുടെയും മഹല്ല് പരിപാലന സമിതിയുടെയും ഫോണ്‍ നമ്പറുകള്‍, മഹല്ല് ജമാഅത്തുകളുടെ ആരംഭ വര്‍ഷം, ഏതുമഹല്ലില്‍ നിന്നും പിരിഞ്ഞണ്ടായതാണ്. പ്രസ്തുത മഹല്ല് പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഏതെല്ലാം മഹല്ലുകള്‍ ഇവിടെ നിന്നും പിരിഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. മഹല്ലിന്റെ ലഭ്യമായ ലഘു ചരിത്രം, മസ്ജിദുകളുടെയും മഹല്ല് സ്ഥാപനങ്ങളുടെ ഫോട്ടോകളുടെ വീഡിയോകളും,വിദ്യഭ്യാസ,തൊഴില്‍,ആരോഗ്യ ബുള്ളറ്റിനുകള്‍ എന്നിവ വരും നാളുകളിന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ്.
മുസ്ലീം മഹല്ലുകളെ സംഘടിതവും സുസജ്ജവും കാര്യക്ഷമവുമാക്കി തീര്‍ക്കുന്നതിന് ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്റെറിന്റെ കീഴിലുള്ള കേരള വെബ്‌സെന്ററാണ് മഹല്ല് ജമാഅത്തു സമിതികളുടെ അനുവാദത്തോടെയും മേല്‍നോട്ടത്തിലുടെയും മുസ്ലീംഉമ്മത്ത്.ഇന്‍ വെബ്‌സൈറ്റ് തയ്യാറാക്കുന്നത്.