പെരുമ്പാവൂര്‍.
പെരുമ്പാവൂരിലെ മുസ്ലീം സമൂദായത്തിന്റെ നാളിതുവരെയുള്ള ചരിത്രവും സ്ഥിതി വിവരണങ്ങളും മുസ്ലീം ജമാഅത്തുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മുസ്ലീംജമാഅത്ത്.കോം വെബ്‌സൈറ്റ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. കഴിഞ്ഞ പത്തുവര്‍ഷകാലമായി നിരന്തരമായി നടത്തി പ്രാദേശിക ചരിത്ര ഗവേഷണണത്തില്‍ കണ്ടെത്തിയ വിവരങ്ങളാണ് വെബ്‌സൈറ്റില്‍ ഉണ്ടാവുക. പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ചരിത്ര ഗവേഷണ സ്ഥാപനമായ ലോക്കല്‍ഹിസ്റ്ററി റിസര്‍ച്ച് സെന്റെറാണ് എല്ലാ മഹ്ലല് ജമാഅത്തുകള്‍ക്കും പരസ്പരം ബന്ധപ്പെടുവാന്‍ കഴിയുന്ന വിധത്തില്‍ വെബ്‌സൈറ്റ് തയ്യാറാക്കുന്നത്.

പെരുമ്പാവൂരിലെ മുസ്ലീം സമൂഹത്തിന്റെ ചരിത്ര രചനക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങളുടെ വിവരശേഖര ഉദ്ഘാടനം പത്തുവര്‍ഷം മുന്‍പ് പെരുമ്പാവൂരിലെ ആദ്യ മുസ്ലീം പള്ളിയായ വല്ലം മുസ്ലീം ജമാഅത്ത് പളളിയില്‍ വച്ച് നടന്ന ചടങ്ങിലാണ് നിര്‍വ്വഹിച്ചത്. മഹല്ല് പ്രസിഡന്റ് വി എ പരീതില്‍ നിന്നും വല്ലം മുസ്ലീം ജമാഅത്തിന്റെ പ്രഥമിക ചരിത്ര വിവരം ഏറ്റുവാങ്ങി പെരുമ്പാവൂര്‍ ടൗണ്‍ ജുമുഅ മസ്ജിദ് ഇമാം വി എം അബ്ദുല്‍ റഹ്‌മാന്‍ ഹാജിയാണ് പെരുമ്പാവൂര്‍ മുസ്ലീങ്ങളുടെ ചരിത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ജുമുഅ നമസ്‌ക്കാരാനന്തരം വല്ലം മുസ്ലീം ജമാഅത്ത് പള്ളിയുടെ പൂമുഖത്ത് നടന്ന ചടങ്ങില്‍ മഹല്ല് ഇമാം ഷമീര്‍ റഹ്‌മാനി അദ്യക്ഷത വഹിച്ചു. പ്രദേശിക ചരിത്രഗവേഷകന്‍ ഇസ്മായില്‍ പളളിപ്രം വിഷയാവതരണം നടത്തി.
ചടങ്ങില്‍ ബി യു എ അറബികോളേജ് പ്രസിപ്പില്‍ യു അബാസ് മൗലവി, മുന്‍ പ്രസിഡന്റ് എം എ ബാവ, ജമാഅത്ത് സെക്രട്ടറി എം കെ സലീം, നിലവില്‍ പരേതരായ മുന്‍ പ്രസിഡന്റ് എ അബൂബക്കര്‍ , എം പി ഉസ്മാന്‍, വി കെ അലി, ഹാജി ജമാല്‍ ചെന്താര, ഹാജി എം എ ഇബ്രാഹീംകുട്ടി,ഹാജി വി കെ സുലൈമാന്‍കുട്ടി, സി കെ കൊച്ചഹ്‌മദ് ഉണ്ണി, വി കെ സെയ്തുമുഹമ്മദ്,അബു ചെന്താര, തുടങ്ങിയവരോടപ്പം മദ്രസ സദര്‍ അബ്ദുള്ള മൗലവി, മുഹമ്മദ് വെട്ടത്ത്, സി കെ അബ്ദുള്ള, എം ബി ഹംസ, തുടങ്ങിയവര്‍ പങ്കെടുത്തു.