കോഴിക്കോട്: സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിൽ പുത്തൻ വിഭജന രാഷ് ട്രീയത്തിനെതിരെ മഹാശക്തി പ്രകടനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ ാംസ്കാരിക നായകന്മാരും എഴുത്തുകാരും രാഷ്ട്രീയകക്ഷി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും വിദ്യാർഥികളും വ്യാ പാരികളും തൊഴിലാളികളും ജനപ്രതിനിധികളും സമുദായ നേതാക്കളുമെല്ലാം തോളോടുതോൾ ചേർന്ന റാലി അനീതിക്കെതിരെ നാടി െൻറ താക്കീതായി മാറി. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിെൻറ ജ്വലിക്കുന്ന ഓർമകളിരമ്പുന്ന കടപ്പുറം രക്തസ ാക്ഷി മണ്ഡപത്തില്‍ വൈകീട്ട് നാലിന് ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണന് ഫ്ലാഗ് ഓഫ് ചെയ്ത റാലിയിൽ വരികളില്ലാത െ തോളോടുതോൾ ചേർന്ന് ഒഴുകിയ ജനാവലി മുതലക്കുളത്ത് മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത് ത് അവസാനിപ്പിച്ചിട്ടും പ്രയാണം തുടരുകയായിരുന്നു. മുൻനിര പിരിഞ്ഞുപോയി ഏറെ കഴിഞ്ഞാണ് പിൻനിരക്ക് മുതലക്കുളത്തെത്താനായത്. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വപ്പട്ടികയും അടിച്ചേൽപിക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ മുദ്രാവക്യം മുഴക്കി നീങ്ങിയ മഹാറാലിയിൽ ദേശീയ പതാകയുമേന്തി ഒഴുകിയെത്തിയത് സ്ത്രീകളും കുട്ടികളുമടങ്ങിയ പതിനായിരങ്ങളാണ്. സി.എച്ച് ഓവര്‍ ബ്രിഡ്ജ് വഴി മുതലക്കുളത്ത് അവസാനിക്കുന്നതിനിടെ എം.പിമാരായ എം.കെ. രാഘവന്, എം.പി. വീരേന്ദ്രകുമാര്‍, എഴുത്തുകാരായ യു.എ. ഖാദര്‍, യു.കെ. കുമാരന്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ഹുസൈൻ മടവൂർ, െഡപ്യൂട്ടി മേയര്‍ മീര ദര്‍ശക്, മുക്കം മുഹമ്മദ്, അഡ്വ. ടി. സിദ്ദീഖ്, ഉമ്മര്‍ പാണ്ടികശാല, സി.പി. മുസഫർ അഹമ്മദ്, ഡോ. പി. ഫസൽ ഗഫൂർ, സൂര്യ ഗഫൂർ, എം.സി. മായിൻ ഹാജി, പി.എം. സുരേഷ്ബാബു, ഫൈസൽ പൈങ്ങോട്ടായി, മുസ്തഫ മുണ്ടുപാറ, ബഷീറലി ശിഹാബ് തങ്ങൾ, റസാഖ് പാലേരി, അസ്ലം ചെറുവാടി, നാസർ സഖാഫി തുടങ്ങി നിരവധി പേർ അണിനിരന്നു.
നഗരം കണ്ടത് വൻ ജനകീയ പ്രതിേഷധം
ഭരണഘടന തത്ത്വങ്ങൾക്കെതിരിൽ പ്രവർത്തിക്കുന്ന ശക്തിയെ പ്രാണൻപോലും നൽകി ചെറുക്കുമെന്ന് പ്രതിജ്ഞ കോഴിക്കോട്: പോരാട്ടങ്ങളും പ്രതിഷേധവും ഏറെ കണ്ട കോഴിക്കോട് നഗരത്തിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ജനകീയപ്രതിേഷധമായി വെള്ളിയാഴ്ച പൗരത്വഭേദഗതി നിയമത്തിനെതിരെ പൗരാവലി സംഘടിപ്പിച്ച മഹാറാലി. പൗരത്വ വിവേചനത്തിനെതിരെ ദിവസേന നിരവധി പ്രതിേഷധം അരങ്ങേറുന്ന നഗരത്തിലെ മഹാപ്രതിേഷധമായിരുന്നു വെള്ളിയാഴ്ചത്തേത്. വൈകീട്ട് കടപ്പുറം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച റാലിയുടെ മുൻനിര മുതലക്കുളത്തെത്തി പ്രതിജ്ഞചൊല്ലി പിരിയുേമ്പാഴും നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ജനം ഒഴുകിക്കൊണ്ടിരുന്നു. ചക്രക്കസേരയിലും ഉന്തുവണ്ടിയിലുമെല്ലാം എത്തിയവരും ആവേശത്തോടെ അണിചേർന്നു. പ്രതിേഷധം അതിരുവിടാതിരിക്കാൻ കർശന അച്ചടക്കം പാലിക്കാൻ സംഘാടകർ നിർദേശം നൽകി. ‘ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത’ എന്നെഴുതിയ കുപ്പായമിട്ട സന്നദ്ധ സേവകർ ദേശീയ പതാകകളും പ്ലക്കാർഡുകളും നിറഞ്ഞ റാലി നിയന്ത്രിച്ചു. ‘സ്വാതന്ത്ര്യസമരത്തിൽ ജീവൻനൽകിയ ഇന്ത്യൻ മക്കളുടെ പൗരത്വത്തിന് 51ലെ അടിയാധാരവും 71ലെ പട്ടയവുമായി ആർ.എസ്.എസ് ശാഖയിൽ കുമ്പിടുെമന്ന് സ്വപ്നം പോലും കാണേണ്ട’ മുദ്രാവാക്യങ്ങൾക്കൊപ്പം ‘ആസാദി’ ഈരടികളും ഉയർന്നു. ഭരണഘടന തകർക്കാനും മതത്തിെൻറ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനും ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്ന ഹീനശ്രമം എന്തു വിലകൊടുത്തും ചെറുത്തുതോൽപ്പിക്കാൻ മുൻ പന്തിയിലുണ്ടാവുമെന്ന പ്രതിജ്ഞ മേയർ തോട്ടത്തിൽ രവീന്ദ്രൻ ചൊല്ലിയത് ആയിരങ്ങൾ ഏറ്റുചൊല്ലി. ഭരണഘടന തത്ത്വങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഏതു ശക്തിയെയും ചെറുക്കുന്നതിന് പ്രാണൻ പോലും നൽകാൻ തയാറാണെന്നും അവർ പ്രതിജ്ഞയെടുത്തു. ടി.പി.എം സാഹിര്‍, കെ മോയിന്‍കുട്ടി, എന്‍. അലി അബ്ദുല്ല, അഹമ്മദ് ദേവര്‍കോവില്‍, കെ.സി.അബു, നജീബ് കാന്തപുരം, ടി.കെ അബ്ദുല്‍കരീം, എൻജിനീയര്‍ പി. മമ്മദ്കോയ, തോട്ടത്തില്‍ റഷീദ്, സാലിഹ് തങ്ങള്‍, പി.വി. മാധവന്, പി. കിഷന്‍ചന്ദ്, കെ.പി. അബൂബക്കര്‍, എന്‍.സി. അബൂബക്കര്‍, സി.അബ്ദുറഹ്മാന്, പി.കെ. നാസര്‍, ഡോ പി.സി. അന്‍വര്‍, അഡ്വ. പി.എം.ഹനീഫ്, ഇ.വി. മുസ്തഫ, പി. മമ്മദ്കോയ, പി.എം. നിയാസ്, കെ.പി. ബാബു, കെ. രാമചന്ദ്രന്, പി.പി. റഹീം, പി.കെ. അബ്ദുല്ലത്തീഫ്, പി.ടി. ആസാദ്, സി.പി. ഇഖ്ബാല്‍, ഒ.പി. അഷ്റഫ്, സി.പി.എം സഈദ് അഹമ്മദ്, സി.ടി. സക്കീര്‍ഹുസൈന്‍, സി.മുഹമ്മദ് ആരിഫ്, നിസാര്‍ ഒളവണ്ണ, പി.കെ. നാസര്‍, മുസ്തഫ പാലാഴി, പി.എം. അബ്ദുല്‍ കരീം, മേലടി നാരായണന്, ഇ.വി.ഉസ്മാന്‍കോയ, പി.ടി.ആസാദ്, സി.പി ഇഖ്ബാല്‍, ഒ.പി.എം അഷ്റഫ് തുടങ്ങിയ ഏറെ പേർ റാലിക്ക് മുന്നിലുണ്ടായിരുന്നു.
Recent Comments