.

ആദ്യ കാലത്ത് വല്ലം സ്വദേശികള്‍ക്ക് വാഴയില കച്ചവടവും കണ്ടന്തറ ഭാഗത്തുള്ളവര്‍ക്ക് കന്നുകാലി കച്ചവടവും മുടിക്കല്‍ ഭാഗത്തുള്ളവര്‍ക്ക് മീന്‍ കച്ചവടവും ആയിരുന്നു നഗരിത്തില്‍ മുഖ്യമായും ഉണ്ടായിരുന്നത്. വട്ടക്കാട്ടുപടി സ്വദേശിയായ കനാംപുറം കുഞ്ഞഹമദ് ഹാജിയാരാണ് നഗരത്തില്‍ ഇന്നത്തെ അപ്‌സര ഹോട്ടലിനു സമീപം മുഴുവന്‍ തടിയെ പലകകളാക്കുന്ന ചാപ്ര ആരംഭച്ച് തടിവ്യാവസായത്തിന് തുടക്കം കുറിച്ചത്.ട്രാവണ്‍കൂര്‍ റയോണ്‍സ് വന്നപ്പോള്‍ അതിനകത്ത് ഉണ്ടായിരുന്ന സോമില്ലില്‍ തൊഴിലാളികളായി കയറിയ വല്ലം സ്വദേശികളായ പേരേറമ്പില്‍ ഉസ്മാന്‍ ഹാജിയും കേരള മുഹമ്മദ് ഹാജിയും ഇവിടെനിന്നും ലഭിച്ച അറിവുകള്‍ പ്രയോജനപ്പെടുത്തി ആദ്യമായി റിസോ ആരംഭിച്ചവരില്‍ പ്രധാനിയാണ്.
കാളവണ്ടികളിലാണ് പ്രധാനമായും തടികളുടെ തടി ഉള്‍പ്പന്നങ്ങളും ആദ്യകാലത്ത് കൊണ്ടുപോയിക്കൊണ്ടിരുന്നത്. 1960 കാലഘട്ടത്തില്‍ കേരള സര്‍ക്കാര്‍ ഹൈറേജിലെ വനത്തടികള്‍ ലേലം ചെയ്തു ഡിപ്പോകളില്‍ കൊണ്ടു വന്നും കൂപ്പുകള്‍ മൊത്തത്തില്‍ ലേലം ചെയ്തും വിറ്റു പൊതുഖജനാവിലേക്കുള്ള ധനസമാഹരണം നടത്തിയിരുന്നു. ഈ കാലഘട്ടില്‍ തടിവ്യവസായ മേഖലകളിലേക്ക് നിരവധി കടന്നുവന്നു. പെരിയാര്‍ തീരത്ത് മുടിക്കല്‍ കടവിലാണ് തടി ടിപ്പോ പ്രവര്‍ത്തിച്ചിരുന്നത്.നാട്ടിലുടനീളം സോമില്ലുകള്‍ ഉയര്‍ന്നുവന്നു. കൂപ്പുതടികള്‍ കൊണ്ട് സോമില്ലുകള്‍ നിറഞ്ഞു. ഇത് വഴി നിരവധി തടിവ്യവസായികള്‍ പെരുമ്പാവൂരില്‍ ഉദയം ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് പെരുമ്പാവൂരില്‍ നിന്നും മര ഉരുപ്പടികള്‍ കയറ്റി അയക്കുന്ന അവസ്ഥ സംജാതമായി. ഇക്കാലത്ത് നാട്ടിലുടനീളം ലോറികള്‍ വ്യാപകമായി.റോഡുസൈഡുകളില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ലോറികളുടെ നീണ്ട നിര മനോഹരമായ കാഴ്ചയായിരുന്നു. വനത്തടികള്‍ വെട്ടുന്നതിന് നിയന്ത്രണം വരുന്നതോടെ തടി അധിഷ്ഠിത വ്യവസായം തകര്‍ച്ച നേരിട്ടു. കേരളത്തിലെ റബര്‍ തോട്ടങ്ങളില്‍ നിന്നും വെട്ടുന്ന റബര്‍ തടികള്‍ പോളകളാക്കി പ്ലൈവുഡ് നിര്‍മ്മിക്കുന്ന വ്യവസായത്തിലൂടെയാണ് പെരുമ്പാവൂര്‍ വീണ്ടും അതിന്റെ തടിവ്യവസായ യശസ് വീണ്ടെടുത്തത്.