പെരുമ്പാവൂരില്‍ ആദ്യം മുസ്ലീങ്ങള്‍ വന്നത്തിയത് പെരിയാര്‍ തീരത്തുള്ള വല്ലത്താണ്.ഏകദേശം എണ്ണൂറ് വര്‍ഷത്തിന്റെ ചരിത്രം പെരുമ്പാവൂരിലെ മുസ്ലീങ്ങളുടെ ചരിതാരംഭത്തിന് പറയുവാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. കാരണം പെരുമ്പാവൂരിലെ ആദ്യമസ്ജിദായ വല്ലം പള്ളി പുതുക്കി പണിയുവാന്‍ കുഴിയെടുത്തപ്പോള്‍ പുരാതന കാലത്തെ നിരവധി ഖബറുകള്‍ കണ്ടെത്തുകയും അത് പരിശോദിച്ച ചരിത്ര ഗവേഷകന് ഈ ഖബറുകള്‍ക്ക് എണ്ണുറ് വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സ്ഥലവാസികളായ മുസ്ലീങ്ങളോട് പറയുകയുണ്ടായിട്ടുണ്ട്.
പെരുമ്പാവൂരിന്റെ പടഞ്ഞാറും വടക്കും കിഴക്കമുള്ള മഹല്ലുകളെല്ലാം വല്ലത്തുനിന്നും പിരിഞ്ഞുണ്ടായവയാണ്. മുടിക്കല്‍ ചിറമുകള്,മൗദുദ്പുര,മുടിക്കല്പടിഞ്ഞാറെ മസ്ജിദ്,റയോണ്‍പുരം,കാഞ്ഞിരക്കാട്,ഓണമ്പിള്ളി, മഹല്ലുകള്‍ വല്ലത്തുനിന്നും നേരിട്ടും പരിഞ്ഞ മഹല്ലുകളില്‍ നിന്നും പിരിഞ്ഞുണ്ടായ മഹല്ലുകളാണ്.
വെങ്ങോല, കണ്ടന്തറ, തണ്ടേക്കാട്,ചെറുവേലിക്കുന്ന് മഹല്ലുകളും ആദ്യകാല മഹല്ലുകളില്‍ പെട്ടതാണ്.ഈ മഹല്ലുകളില്‍ നിന്നും ധാരാളം മഹല്ലുകളും മസ്ജിദുകളും പിരിഞ്ഞുണ്ടായിട്ടുണ്ട്. കണ്ടന്തറ മഹല്ലിന്റെ പരിധിയില്‍ രൂപപ്പെട്ട മസ്ജിദുകളാണ് പറപ്പുറം,പെരുമ്പാവൂര്‍,ഒന്നാംമൈല്‍,വട്ടക്കാട്ടുപടി എന്നിവ.
അറയ്ക്കപ്പടിയിലുള്ള പറമ്പിള്ളികുടി കുഞ്ഞുമുഹമ്മദ് ഹാജിയാണ് പെരുമ്പാവൂര്‍ നഗര മധ്യത്തില്‍ ആദ്യം പൊതുമുസ്ലീങ്ങളുടെതായ സുന്നി മുസ്ലീം പള്ളി നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കിയത്. പിന്നീട് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറ് ഭാഗത്ത് മക്ക മസ്ജിദും മുജാഹിദ് വിഭാഗത്തിന്റെ ആശയത്തില്‍ മദീന മസ്ജിദും രുപപ്പെട്ടു. പെരുമ്പാവൂര്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ പരിധിയില്‍ നിന്നും വേര്‍പെടുത്തി ട്രാണ്പോര്ട്ട് ബസ് സ്റ്റാന്റിനു സമീപം സുന്നി ആശയത്തില്‍ പുതിയ പള്ളിയും പണിതു.
ഇന്ന് പെരുമ്പാവൂരിന്റെ സമസ്ത മേഖലകളിലും സാനിധ്യമുള്ള പ്രബല സമൂഹമാണ് മുസ്ലീങ്ങള്‍.
Recent Comments