പെരുമ്പാവൂരില്‍ മുസ്ലീങ്ങള്‍ ആദ്യം വന്നെത്തിയ പ്രദേശം പെരിയാര്‍ നദിയോട് ചേര്‍ന്ന വല്ലത്താണ്. പെരിയാര്‍ നദിവഴി പെരുമ്പാവൂരില്‍ വ്യപാര ആവശ്യാര്‍ത്ഥം എത്തികൊണ്ടിരുന്ന മുസ്ലീം കച്ചവടക്കാര്‍ വഴിയാണ് ഇസ്ലാം മതം പെരുമ്പാവൂരിലെത്തിചേര്ന്നതെന്ന് കരുതാം.ജലഗതാഗതം യത്രക്കും ചരക്ക് നീക്കത്തിനും ആശ്രയിച്ചിരുന്ന കാലത്ത് കടല്‍തീരങ്ങളിലെ വ്യാപര കേന്ദ്രങ്ങളായിരുന്ന തുറമുഖങ്ങളില്‍ നിന്നും പെരിയാര്‍ നദിക്കരയിലെ പ്രമുഖ കച്ചവട കടവുകളായിരുന്നു പെരുമ്പാവൂരിലെ വല്ലം കടവും മുടിക്കല്‍ കടവും. ഈ രണ്ടു കടവുകള്ക്കുമിടയില് ആലുവ പെരുമ്പാവൂര്‍ റോഡില്‍ പാലക്കാട്ടുതാഴം പാലത്തിനടിയിലൂടെ ഒഴികിയെത്തുന്ന പുഴയും എം സി റോഡില്‍ വല്ലത്തിനും കാഞ്ഞിരകാടിനും ഇടയിലുള്ള വല്ലം പുതിയപാലത്തിനടിയിലൂടെ ഒഴികിയെത്തുന്ന പുഴയും പെരിയാറില്‍ പതിക്കുന്നതിനു മുന്‍പ് ഒന്നായി ചേര്‍ന്ന് പെരിയാര്‍ നദിയില്‍ പതിക്കുന്ന സ്ഥലമുണ്ട്. ആ സ്ഥലത്ത് പുഴയോട് ചേര്‍ന്ന് വല്ലം ഭാഗത്ത് കച്ചവടക്കാരായി എത്തിയ മുസ്ലീങ്ങള്‍ നമസ്ക്കരിക്കുന്നതിനും വിശ്രമിക്കുന്നതിനും ഒരു ശ്രാംബി ( വിശ്രമകേന്ദ്രം) പണിതു. നമസ്ക്കരിക്കുവാന്‍ വേണ്ടി ശ്രാംമ്പി നിര്‍മ്മിച്ച ഈ പ്രദേശത്തെ ഇപ്പോഴും ശ്രംബി കുടി എന്നുതന്നെയാണ് വിളിക്കുന്നത്. ഈ കുടിയില്‍ താമസിക്കുന്ന പെരുമ്പാവൂരിലെ പ്രബല കുടുബമായ മുക്കടകളുടെ കുടിപേരും വീട്ടുപേരും ശ്രാംമ്പി എന്നുതന്നെയാവുവാനുള്ള പെരുമ്പാവൂരിലെത്തിയ ആദ്യ മുസ്ലീങ്ങള്‍ ഇവിടെ ശ്രാമ്പി നിര്‍മ്മിച്ച് നമസ്ക്കാരം അനുഷ്ടിച്ചതുകൊണ്ടാണ്.
പെരുമ്പാവൂരില്‍ കച്ചവട ആവശ്യാര്‍ത്ഥം എത്തിയ മുസ്ലീങ്ങള്‍ അടുത്ത ഘട്ടമായി ഇവിടെ വീട് നിര്മ്മിക്കുയും അവരുടെ കുടുബാങ്ങളെ ഇവിടെക്ക് കൊണ്ടുവരികയും ചെയ്തു. മുസ്ലീങ്ങള്‍ ആദ്യമായി പെരുമ്പാവൂരില്‍ ചെന്നെത്തി വീട് നിര്‍മ്മിച്ച സ്ഥലത്തെ സ്ഥലത്തെ അവര്‍ ചെന്നകര എന്നു വിളിക്കുയും ഈ സ്ഥലത്തിന്റ കുടിപ്പേരായി ചെന്നകര എന്നറിയപ്പെടുകയും ചെയ്തു. ഈ ചെന്നകരയാണ് ഇന്ന് ചെന്താര എന്ന പേരില്‍ ശ്രാബികുടിയോട് ചേര്ന്നുള്ളകുടി പേരുള്ള സ്ഥലങ്ങള്‍.ആദ്യമായി വല്ലത്തെത്തി ചെന്നകരയില് വീട് നിര്‍മ്മിച്ച മുസ്ലീങ്ങളുടെ കുടുംബത്തെ ഇപ്പോഴും ചെന്താര എന്നുതന്നെയാണ് വിളിക്കുന്നത്.ചെന്താരക്കാരുടെ മുന്‍കാല കുടുബ ബന്ധം ഉള്ളത് കൊടുങ്ങലൂരുമായിട്ടാണ് എന്നാണ് ലഭ്യമായ തെളിവുകള്‍ വഴി അറിയുന്നത്.
മുസ്ലീങ്ങള്‍ വല്ലത്ത് ആദ്യമായി മസ്ജിദ് നിര്‍മ്മിക്കുന്നു.
വ്യാപാര ആവശ്യാത്ഥം പെരുമ്പാവൂരിലെത്തിയ മുസ്ലീങ്ങള്‍ ആദ്യമായി നമസ്ക്കരിക്കുവാനും വിശ്രമിക്കുന്നതിനുമായി ശ്രംമ്പി നിര്‍മ്മിച്ച സ്ഥലത്ത് വടക്കുമാറിയാണ് ആദ്യമുസ്ലീം പള്ളി നിര്‍മ്മിച്ചത്. നിലവിലെ വല്ലം മുസ്ലീം ജമാഅത്ത് പളളിയുടെ മുന്‍പിലൂടെ പെരിയാര്‍ തീരത്തെ തൃക്കക്കടവിലേക്ക് പോകുന്ന റോഡിന് എതിര്‍വശം തെക്ക് ഭാഗത്തായിരുന്നു ഈ പള്ളി. പിന്നീട് വെള്ളപ്പൊക്കത്തെ അതിജയിക്കുവാന്‍ വേണ്ടി റോഡിന് വടക്കുവശം ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്ന ഉയരമുള്ള ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു.പല കാലഘട്ടങ്ങളിലായി പുതുക്കി പണിയുകയുണ്ടായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത്തിപൊറ്റ ഉസ്താദിന്റെ കാലത്ത് പള്ളി വിസ്താരമാക്കുന്നതിനുവേണ്ടി പള്ളിയുടെ മുന്‍ഭാഗത്ത് ഖബറുകള്‍ ഉള്ള സ്ഥലത്ത് കുഴിയെടുത്തപ്പോള്‍ ഈ കബറുകളുടെ നിര്‍മ്മാണ രീതിയും കാലപ്പഴക്കവും വിലയിരുത്തിയ സ്ഥലം സന്ദര്‍ശിച്ച ചരിത്ര ഗവേഷകന് എണ്ണുറ് വര്‍ഷങ്ങളുടെയെങ്കിലും പഴക്കം ഈ കബറുകള്ക്കുള്ളതായി വിലയിരുത്തിയിരുന്നു. ഇത് വല്ലം മുസ്ലീം ജമാഅത്ത് പള്ളിക്കും പെരുമ്പാവൂരിലെ മുസ്ലീം സമൂഹത്തിനും നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്നതിനുള്ള പ്രബലമായ തെളിവാണ്.
Recent Comments