പൊന്നാനി ഖാളിമാരും
കരക്കുന്നന്‍ ഇമാമീങ്ങളും.
കുറ്റിയാനി മൊല്ലാക്കന്മാരും
ഇസ്ലാമിക രാജ്യത്ത് ഖലീഫമാരുടെ കീഴിലുള്ള ഗവര്‍ണര്‍മാരുടെ നേതൃത്വത്തിലും അനിസ്ലാമിക രാജ്യത്ത് ഖാളിമാരുടെ കീഴിലുള്ള ഇമാമീങ്ങളുടെ നേതൃത്വത്തിലുമാണ് മുസ്ലീങ്ങള്‍ സംഘടിതമായി ജീവിക്കേണ്ടത്.കേരളത്തില്‍ എത്തിചേര്‍ന്ന ആദ്യകാല മുസ്ലീങ്ങള്‍ പൊന്നാനി ഖാളിമാരുടെ കീഴിലാണ് ജമാഅത്തായി (സംഘടിതമായി) മുസ്ലീമായി ജീവിതം നയിച്ചിരുന്നത്. മുസ്ലീങ്ങള്‍ ആദ്യം ഒരു പ്രദേശത്ത് എത്തിയാല്‍ നമസ്ക്കരിക്കുവാന്‍ ശ്രാമ്പിയും (നമസ്ക്കാരത്തിനും വിശ്രമത്തിനുമുള്ള സ്ഥലം) അംഗസംഘകൂടിയാല് മസ്ജിദ് നിര്‍മ്മിച്ച് നമസ്ക്കാരം എന്ന അല്ലാഹുവിനുള്ള ആരാധന ആരംഭിക്കുകയും ചെയ്യുമായിരുന്നു.ജമാഅത്ത് പള്ളി നിര്‍മ്മിക്കുവാനും അവിടെ ജുമുഅ സ്ഥാപിക്കുവാനും ഇമാമിനെ നിയമിക്കുവാനുമുള്ള അധികാരം ഖാളിമാര്ക്കായിരുന്നു.ഇത്പ്രകാരം പെരുമ്പാവൂരിലെത്തിയ മുസ്ലീങ്ങള്‍ വല്ലത്ത് മസ്ജിദ് നിര്‍മ്മിച്ച് ജമാഅത്ത് രുപപെടുത്തിയപ്പോള് പൊന്നാനി ഖാളിമാരുടെ കീഴിലായിരുന്നു വല്ലം പള്ളി ഉണ്ടായിരുന്നത്. ആദ്യകാലത്ത് വടക്ക് മംഗലാപുരം മുതല്‍ തെക്ക് കന്യാകുമാരി വരെ പൊന്നാനിഖാളിമാരുടെ കീഴിലാണ് മുസ്ലീങ്ങള്‍ സംഘടിത ജീവിതം നയിച്ചിരുന്നത്. വിദേശികളായ പോര്‍ച്ചുഗീസുകാര്‍ മുസ്ലീങ്ങളില്‍ നിന്നും കടല്‍ വഴിയുള്ള വ്യാപരം തട്ടിയെടുക്കുന്നതിനു മുസ്ലീങ്ങളോട് യുദ്ധം ചെയ്യുകയും നിരപരരാധികളായ സ്തീകളെയും കുട്ടികളെയും അടക്കം അതി ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തപ്പോള്‍ പറങ്കികള്‍ക്കെതിരെ ജിഹാദ് ചെയ്യുവാന്‍ ചെയ്യുവാന്‍ പൊന്നാനി ഖാളിമാര്‍ മതവിധി (ഫത്വ ) പുറപ്പെടുവിക്കുകയും ആയിരക്കണക്കിന് കേരളീയ മുസ്ലീങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശഹീദാവുകയും ചെയ്തിരുന്നു. ഇതിനുവേണ്ടി പൊന്നാനി ഖാളി എഴുതിയ തുഹ്ഫത്തുല്‍ മുജാഹിദ്ധീന്‍ ആണ് കേരളത്തിലെ ആദ്യത്തെ ചരിത്രഗ്രന്ഥമായി അംഗീകരിക്കുന്ന കൃതി. പൊന്നാനി ഖാളിമാരുടെ കീഴിലായിരുന്നു പെരുമ്പാവൂര്‍ പ്രദേശത്തെ എല്ലാ പഴയകാല മഹല്ലുകളും ഉണ്ടായിരുന്നത്.
ലഭ്യമായ അറിവ് വച്ച് പൊന്നാനി ഖാളിമാരുടെ കീഴില്‍ വല്ലം മുസ്ലീം ജമാഅത്തിന്റെ മതപരമായ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത് കരക്കുന്നന്‍ കുടുംബത്തില്‍ പെട്ട മതപണ്ഡിതന്മാരായിരുന്നു.ജുമുഅ ജമാഅത്തുകള്‍ക്ക് നേതൃത്വം നല്‍കുക. കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുക, വിവാഹം,മരണം എന്നിവയുമായി ബന്ധ്പ്പട്ട ചടങ്ങുകള്‍ നിര്‍വ്വഹിക്കുക എന്നിവയാണ് ഇമാമീങ്ങളുടെ മുഖ്യജോലികള്‍, ചടങ്ങുകളുമായി ബന്ധപ്പെട്ട് ഖാളിമാര്ക്കുള്ള പാരിതോഷികം പ്രതേകം മാറ്റി വച്ച് ഖാളിമാര്‍ക്ക് നല്‍കുമായിരുന്നു. വല്ലത്ത് കരക്കുന്നന്‍ കുടുബങ്ങള്‍ ഇന്നും വസിക്കുന്നുണ്ട്. ഈ കുടുബക്കാരില്‍ ബഹുഭൂരിപക്ഷം പേരും ഇപ്പോഴും ഇമാമീങ്ങളും ഉസ്താദുമായി സേവനം ചെയ്തുവരുന്നുണ്ട്.
Recent Comments