തലശ്ശേരി നഗത്തിലുളള ഏതാണ്ട് 200 വര്‍ഷത്തിലധികം പഴക്കമുള്ള ആരാധനാലയമാണ് ഓടത്തില്‍ പള്ളി അഥവാ ഓടത്തില്‍ മോസ്‌ക്. മലബാറിനും മലബാറിന് പുറത്തുള്ളവരുമായി നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു മതകേന്ദ്രം കൂടിയാണ് ഓടത്തില്‍ പള്ളി. ബ്രീട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കോണ്‍ട്രാക്ടറായിരുന്ന മൂസാക്കാക്കയാണ് ഓടത്തില്‍ പള്ളി നിര്‍മിച്ചത്. യാഥാസ്തിതിക കേരള നിര്‍മാണ രീതിയില്‍ ഈ പള്ളി നിര്‍മിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. കിലോമീറ്ററുകള്‍ അപ്പുറത്തുനിന്നും കാണാവുന്ന , സ്വര്‍ണഗോപുരവും ചെമ്പ് കൊണ്ട് പൊതിഞ്ഞ മേല്‍ക്കൂരയുമാണ് പള്ളിയുടെ പ്രധാന പ്രത്യേകതകള്‍. ഡച്ചുകാരുടെ കാലത്ത് കരിമ്പിന്‍ തോട്ടമുണ്ടായിരുന്ന സ്ഥലത്താണ് ഇന്ന് ഓടത്തില്‍പള്ളി സ്ഥിതിചെയ്യുന്നത്. ഡച്ച് വാക്കായ ഓടത്തിന് പൂന്തോട്ടമെന്നും പള്ളി എന്ന മലയാളം വാക്കിന് മോസ്‌ക് എന്നുമാണര്‍ത്ഥം. ഈ വാക്കുകളളില്‍നിന്നാണ് ഓടത്തില്‍പള്ളിക്ക് ഈ പേര് ലഭിച്ചത്.