തിരുവനന്തപുരം ജില്ലയിൽ പാളയത്തു സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രശസ്ത മുസ്ലിം പള്ളിയാണ് പാളയം ജുമാമസ്ജിദ് എന്നറിയപ്പെടുന്ന മസ്ജിദ് ജിഹാൻ നുമ (അറബിക്: مسجد جھان نما‎, ലോകത്തെ പ്രതിഫലിപ്പിക്കുന്ന പള്ളി)’. പാളയം പള്ളി, പാളയം മോസ്ക് എന്നിങ്ങനേയും ഇത് അറിയപ്പെടുന്നു. മൗലവി വി.പി. സുഹൈബാണ്​ ഇപ്പോഴത്തെ ഇമാം. വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർഥനയുള്ള പള്ളികളിലൊന്നായ പാളയം പള്ളി തിരുവനന്തപുരം ജില്ലയിലെ മുസ്ലിം ആരാധനാലയങ്ങളിൽ അറിയപ്പെട്ട ഒന്നാണ്. ക്രിസ്ത്യൻ ചർച്ചും അമ്പലവും പാളയം പള്ളിയോട് തോൾ ചേർന്ന് നിൽക്കുന്നത് കേരളത്തിന്റെ മതസൗഹാർദ്ദത്തിന് ഒരു ഉദാഹരണമാണ്.