അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പു ള്ളവർക്ക് നിർബന്ധമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും തിട്ടപ്പെടുത്തിയ ദിവസങ്ങളിൽ നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു നിങ്ങൾ തഖ് വ യു ള്ളവേണ്ടിയത്രെ അത് (സൂറത്തുൽ ബകറ 184/183)

1) നബി(സ്വ) പറഞ്ഞു: റമളാൻ മാസത്തിലെ നോമ്പ് നിങ്ങൾക്ക് അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. അതിലെ (തറാവീഹ് )നിസ്കാരം നിങ്ങൾക്ക് സുന്നത്താക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസത്തോടെ പ്രതിഫലേച്ചയില്ലാതെ ആരെങ്കിലും നോമ്പനുഷ്ഠി ക്കുകയും നിസ്കരിക്കുകയും ചെയ്താൽ തന്റെ മാതാവ് പ്രസവിച്ച ദിവസത്തെ പോലെ അവൻ പാപത്തിൽ നിന്നു മുക്തമാകുന്നതാണ്. (ഇബ്നുമാജ, ബൈഹഖി).

2)നബി(സ) പറഞ്ഞു:“വിശ്വാസത്തോടെയും പ്രതി ഫലം ആഗ്രഹിച്ചുകൊണ്ടും ആരെങ്കിലും നോമ്പനുഷ്ഠിച്ചാൽ അവന്റെ സർവ്വ പാപങ്ങളും പൊറുക്ക പ്പെടുന്നതാണ്.” (അഹ്മദ്).

നബി(സ) പറഞ്ഞു:; “രോഗമോ അല്ലാഹു അനുവദിച്ച മറ്റു കാരണമോ കൂടാതെ റമളാനിലെ നോമ്പ് ഒരാൾ ഉപേക്ഷിക്കുകയും പ്രതിവിധിയായി കൊല്ലം മുഴുവനും നോമ്പെടു ക്കുകയും ചെയ്താലും റമളാനിലെ നോമ്പിന് (ശ്രഷ്ഠതയിൽ) പകരമാകുകയില്ല.” (അബൂദാവൂദ്, നസാഈ, തിർമുദി, ബൈഹഖി, ഇബ് നുമാജ, ഇബ്നു ഖുസൈമ).

നബി(സ) പറഞ്ഞു:
“റമളാനിലെ നോമ്പ് ഒഴിവാക്കിയാൽ കൊല്ലം മുഴുവൻ നോറ്റാലും അതിന് പകരമാവുകയില്ല.”

നബി (സ) പറഞ്ഞു: “നിങ്ങളുടെ റബ്ബ് പറയുന്നു:എല്ലാ നന്മക്കും പത്തിരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫല മാകുന്നു; നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാകുന്നു. അതിന്റെ പ്രതിഫലം ഞാൻ നൽകും. വതം നരകത്തെ തടുക്കുന്ന പരിചയാ കുന്നു. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിങ്കൽ കസ്തൂരിയെക്കാൾ നല്ലതാകുന്നു. നിങ്ങൾ നോമ്പുകാരനായിരിക്കെ ഒരു അജ്ഞൻ എന്തെങ്കിലും അനാവശ്യം പറഞ്ഞാൽ ഞാൻ നോമ്പു നോമ്പ്കാരനാണെന്ന്‌ പറയുക. നോമ്പ്കാരന് രണ്ട് സന്തോഷാവസരമുണ്ട്. ഒന്ന്, നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് തന്റെ റബ്ബിനെ ദർശി ക്കുമ്പോഴും.”(തുർമുദി).

മറ്റൊരു ഹദീസ് “റമളാൻ മാസത്തിലെ ഒന്നാമത്തെ രാത്രിയായാൽ പിശാചുക്കളയും ജിന്നുകളിൽ നിന്നുള്ള അപകടകാരികളെയും ചങ്ങലക്കിടുകയും നരക എല്ലാം അടക്കുകയും സ്വർഗത്തിന്റെ വാതിലുകൾ എല്ലാ തുറക്കുകയും ചെയ്യും.

എല്ലാ രാത്രിയും ഇങ്ങനെ വിളിച്ചുപറയും: നന്മ പ്രതീക്ഷിക്കുന്ന മനുഷ്യാ, മുന്നോട്ട് വരൂ… തിന്മ ചെയ്യാനൊരുമ്പടുന്നവനേ, മാറി നിൽക്കു. എല്ലാ രാവിലും നരകത്തിൽ നിന്നു മോചിപ്പിക്കപ്പെടുന്നവർ ഉണ്ടാകും.” (ഇബ്നുഹിബ്ബാൻ, ഹാകിം). മോചി

നബി(സ) പറഞ്ഞു:റമളാൻ എന്ന് പേര് വെക്കാൻ കാരണംഅത് പാപങ്ങളെ കരിക്കുന്നത് കൊണ്ടാണ്. (സംആനി).

 

നബി(സ) പറഞ്ഞു:

റമളാനിലെ നോമ്പ് ഒഴിവാക്കിയാൽ കൊല്ലം മുഴുവൻ നോറ്റാലും അതിന് പകരമാവുകയില്ല.”

നബി (സ) പറഞ്ഞു: നോമ്പ്കാരന്റെ ഉറക്കം ഇബാദത്തും മൗനം തസ്ബിഹു മാണ് അവരുടെ ആരാധന ഇരട്ടിയാക്കപ്പെടുകയും പാർത്ഥനക്ക് ഉത്തരം നൽകപ്പെടുകയും പാപം പൊറുക്കപ്പെടുക യും ചെയ്യും