ഹജ്ജ് എംബാർക്കേഷൻ കരിപ്പൂരിൽ തിരികെയെത്തിക്കാൻ സമ്മർദത്തിനൊരുങ്ങി ഹജ്ജ് കമ്മിറ്റി
കോഴിക്കോട് | ഹജ്ജ് പുറപ്പെടൽ കേന്ദ്രം കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി. അടുത്ത വർഷത്തെ ഹജ്ജിന് നെടുമ്പാശ്ശേരിയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറപ്പെടൽ കേന്ദ്രമായി അറിയിച്ചിട്ടുള്ളത്. എന്നാൽ ഹജ്ജിന് പോകുന്നവരിൽ 80 ശതമാനം പേരും മലബാറിൽ നിന്നാണെന്നിരിക്കെ ഇവർക്കു കൂടി സൗകര്യമാകുന്ന രീതിയിൽ കരിപ്പൂർ പുറപ്പെടൽ കേന്ദ്രമാക്കണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം. കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി സെക്രട്ടറിയും മലപ്പുറം ജില്ലാ കലക്ടറുമായ പ്രേം കുമാർ സംസ്ഥാന ട്രാൻസ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലിന് ഇത് സംബന്ധിച്ച് നേരത്തേ കത്തയച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രിക്ക് അദ്ദേഹം കത്ത് കൈമാറും. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കും. 2019ൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സംസ്ഥാന സർക്കാറിന്റെയും കടുത്ത സമ്മർദത്തിനൊടുവിലാണ് കരിപ്പൂരിലേക്ക് ഹജ്ജ് പുറപ്പെടൽ കേന്ദ്രം തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്....
Read More
Recent Comments