Author: admin

കേരളത്തില്‍ നബിദിനാഘോഷം 19 ന്.

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ 8-ാം തീയതി  ( വെള്ളി) റബീഉല്‍ അവ്വല്‍ ഒന്നായും, അതനുസരിച്ച് ഒക്ടോബര്‍ 19ന് (ചൊവ്വ) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിനു മുമ്പേ പ്രാര്‍ഥനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായി വിശ്വാസി ലോകം സന്തോഷ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. സംസ്ഥാനത്തുടനീളം നബിദിന റാലികള്‍ നടന്നു. പളളികളിലും മദ്രസകളിലും വിശ്വാസികള്‍ ഒത്തുകൂടി സന്തോഷം പങ്കുവച്ചു. പ്രവാചകനെ സ്‌നേഹിക്കാതെ വിശ്വാസത്തിനു പൂര്‍ണ്ണത കൈവരില്ലെന്നാണു മുസ്‌ലിം പണ്ഡിത ലോകത്തിന്റെ പക്ഷം. അതുകൊണ്ടു തന്നെ ഓരോ വിശ്വാസിയും തങ്ങളുടെ...

Read More

പാലാ ബിഷപ്പ് വിഷയത്തില്‍ മാതൃകാ സമീപനം സ്വീകരിച്ച മുസ്ലിം നേതാക്കള്‍ക്ക് അഭിനന്ദന പ്രവാഹം

കോഴിക്കോട് | പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമര്‍ശങ്ങളില്‍ സമുദായത്തിന്റെ നിലപാട് സമചിത്തതയോടെ സുവ്യക്തമായി പ്രഖ്യാപിച്ച മുസ്ലിം നേതാക്കള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുമാണ് കഴിഞ്ഞ ദിവസം നിലപാട് അറിയിച്ചത്. പാലാ വിവാദമുണ്ടായി ആദ്യമായാണ് ഇരുനേതാക്കളും മുസ്ലിം സമുദായത്തിന്റെ നിലപാട് പ്രഖ്യാപിച്ചത്. മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും അടക്കമുള്ള സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അനുകരണീയ നിലപാടില്‍ ഇരുവരെയും മുക്തകണ്ഠം പ്രശംസിച്ചു.  ...

Read More

പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണം: മുസ്‌ലിം സംഘടനാ നേതാക്കള്‍

കോഴിക്കോട്: സാമുദായിക ധ്രുവീകരണമുണ്ടാക്കും വിധം നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ പാലാ ബിഷപ് തയാറാകണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.’ലൗ ജിഹാദ്’, ‘നാര്‍ക്കോട്ടിക് ജിഹാദ്’ എന്നീ പദപ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ഭരണകൂടം സന്നദ്ധമാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ബിഷപ്പിന്റെ വിഷയത്തില്‍ പുലര്‍ത്തുന്ന സമീപനം ഇരട്ടത്താപ്പാണ്. പരമതനിന്ദയുള്ള ഏത് പ്രവര്‍ത്തിയേയും തള്ളിക്കളയാനും സാഹോദര്യം നിലനിര്‍ത്താനും കേരളീയ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും യോഗം വ്യക്തമാക്കി. സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്ന പരാമര്‍ശം പാലാ ബിഷപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. പ്രസ്താവന ലക്ഷ്യംവെച്ചത് മുസ്‌ലിം സമുദായത്തെയാണെന്ന് വ്യക്തമായിട്ടും പക്വതയോടെയുള്ള സമീപനമാണ് സമുദായ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന രീതി അവലംബിച്ചില്ല. സമാന പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ആവര്‍ത്തിച്ചുകൂടെന്ന് യോഗം ആവശ്യപ്പെട്ടു. ഇത്തരം...

Read More

കേരളത്തില്‍ ലൗ ജിഹാദും നാര്‍ക്കോട്ടിക്‌ ജിഹാദുമില്ല- കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ സംഘടിതമായ ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇല്ലെന്ന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി. സംസ്ഥാനത്ത് നിന്ന് ഐ.എസില്‍ ചേര്‍ന്നവരുടേയും മയക്കുമരുന്ന് ഇടപാടുകള്‍ തടയുന്നതിനുള്ള 2020 ലെ  എന്‍.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകളുടെയും കണക്കുകള്‍ പറഞ്ഞാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. സംസ്ഥാനത്ത് നിന്ന് ഐ.എസില്‍ ചേര്‍ന്നവരുടെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചാരണം സാധൂകരിക്കാനാവില്ലെന്നും നാര്‍ക്കോട്ടിക്ക് കേസുകളില്‍ ഒരു പ്രത്യേക മതത്തിന്റെ അസ്വാഭാവികമായ അനുപാതം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2019 വരെ ഐ.എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ എത്തിപ്പെട്ടതാണ്. അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു  ഒഴികെ മറ്റെല്ലാപേരും മുസ്ലീം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നും തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്....

Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട്​ പൗരാവലിയുടെ സമരഗര്‍ജ്ജനം

കോഴിക്കോട്: ​സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന കോഴിക്കോട്​​​ നഗരത്തിൽ പുത്തൻ വിഭജന രാഷ് ​ട്രീയത്തിനെതിരെ മഹാശക്​തി പ്രകടനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട്​ പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ ാംസ്​കാരിക നായകന്മാരും എഴുത്തുകാരും രാഷ്​ട്രീയകക്ഷി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും വിദ്യാർഥികളും വ്യാ പാരികളും തൊഴിലാളികളും ജനപ്രതിനിധികളും സമുദായ നേതാക്കളുമെല്ലാം തോളോടുതോൾ ചേർന്ന റാലി അനീതിക്കെതിരെ നാടി​ ​െൻറ താക്കീതായി മാറി. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തി​​െൻറ ജ്വലിക്കുന്ന ഓർമകളിരമ്പുന്ന കടപ്പുറം രക്തസ ാക്ഷി മണ്ഡപത്തില്‍ വൈകീട്ട് നാലിന് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ ഫ്ലാഗ് ഓഫ് ചെയ്​ത റാലിയിൽ വരികളില്ലാത െ തോളോടുതോൾ ചേർന്ന്​ ഒഴുകിയ ജനാവലി മുതലക്കുളത്ത്​ മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രതിജ്​ഞ ചൊല്ലിക്കൊടുത് ത്​ അവസാനിപ്പിച്ചിട്ടും പ്രയാണം തുടരുകയായിരുന്നു. മുൻനിര പിരിഞ്ഞുപോയി ഏറെ കഴിഞ്ഞാണ്​ പിൻനിരക്ക്​ മുതലക്കുളത്തെത്താനായത്​. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വപ്പട്ടികയും അടിച്ചേൽപിക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ മുദ്രാവക്യം മുഴക്കി നീങ്ങിയ മഹാറാലിയിൽ ദേശീയ പതാകയുമേന്തി ഒഴുകിയെത്തിയത്​ സ്​ത്രീകളും...

Read More