പൊന്നാനി ഖാളിമാരും കരക്കുന്നന്‍ ഇമാമീങ്ങളും. കുറ്റിയാനി മൊല്ലാക്കന്മാരും
പൊന്നാനി ഖാളിമാരും കരക്കുന്നന്‍ ഇമാമീങ്ങളും. കുറ്റിയാനി മൊല്ലാക്കന്മാരും ഇസ്ലാമിക രാജ്യത്ത് ഖലീഫമാരുടെ കീഴിലുള്ള ഗവര്‍ണര്‍മാരുടെ നേതൃത്വത്തിലും അനിസ്ലാമിക രാജ്യത്ത് ഖാളിമാരുടെ കീഴിലുള്ള ഇമാമീങ്ങളുടെ നേതൃത്വത്തിലുമാണ് മുസ്ലീങ്ങള്‍ സംഘടിതമായി ജീവിക്കേണ്ടത്.കേരളത്തില്‍ എത്തിചേര്‍ന്ന ആദ്യകാല മുസ്ലീങ്ങള്‍ പൊന്നാനി ഖാളിമാരുടെ കീഴിലാണ് ജമാഅത്തായി (സംഘടിതമായി) മുസ്ലീമായി ജീവിതം നയിച്ചിരുന്നത്. മുസ്ലീങ്ങള്‍ ആദ്യം ഒരു പ്രദേശത്ത് എത്തിയാല്‍ നമസ്ക്കരിക്കുവാന്‍ ശ്രാമ്പിയും (നമസ്ക്കാരത്തിനും വിശ്രമത്തിനുമുള്ള സ്ഥലം) അംഗസംഘകൂടിയാല് മസ്ജിദ് നിര്‍മ്മിച്ച് നമസ്ക്കാരം എന്ന അല്ലാഹുവിനുള്ള ആരാധന ആരംഭിക്കുകയും ചെയ്യുമായിരുന്നു.ജമാഅത്ത് പള്ളി നിര്‍മ്മിക്കുവാനും അവിടെ ജുമുഅ സ്ഥാപിക്കുവാനും ഇമാമിനെ നിയമിക്കുവാനുമുള്ള അധികാരം ഖാളിമാര്ക്കായിരുന്നു.ഇത്പ്രകാരം പെരുമ്പാവൂരിലെത്തിയ മുസ്ലീങ്ങള്‍ വല്ലത്ത് മസ്ജിദ് നിര്‍മ്മിച്ച് ജമാഅത്ത് രുപപെടുത്തിയപ്പോള് പൊന്നാനി ഖാളിമാരുടെ കീഴിലായിരുന്നു വല്ലം പള്ളി ഉണ്ടായിരുന്നത്. ആദ്യകാലത്ത് വടക്ക് മംഗലാപുരം മുതല്‍ തെക്ക് കന്യാകുമാരി വരെ പൊന്നാനിഖാളിമാരുടെ കീഴിലാണ് മുസ്ലീങ്ങള്‍ സംഘടിത ജീവിതം നയിച്ചിരുന്നത്. വിദേശികളായ പോര്‍ച്ചുഗീസുകാര്‍ മുസ്ലീങ്ങളില്‍ നിന്നും കടല്‍ വഴിയുള്ള വ്യാപരം തട്ടിയെടുക്കുന്നതിനു മുസ്ലീങ്ങളോട് യുദ്ധം ചെയ്യുകയും നിരപരരാധികളായ സ്തീകളെയും...
Read More
Recent Comments