Author: admin

മാലിക് ദീനാർ: ‌1419 വർഷത്തെ പെരുമ

മാലിക്ബ്നു ദീനാർ പള്ളിയുടെ വാതിൽപ്പടിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘അന്ന് ഹിജ്റ വർഷം 22, റജബ് മാസം 13, തിങ്കളാഴ്ച, കാസർകോട് ജുമുഅത്ത് പള്ളി സ്ഥാപിച്ചു.’ കാലങ്ങൾക്കു മുൻപു തന്നെ അറബികൾ മലബാറുമായി കച്ചവടബന്ധം വച്ചുപുലർത്തിയിരുന്നു. മാലിക് ബ്നു ദീനാറിന്റെയും കൂട്ടരുടെയും വരവിനു കളമൊരുക്കിയത് അറബികൾക്ക് മലബാറുമായുള്ള കച്ചവടബന്ധമാണ്. സംഘം ഇവിടെ സ്ഥാപിച്ച പള്ളികളുടെ കൂട്ടത്തിൽ സുപ്രധാനമാണ് കാസർകോട്ടെ മാലിക് ദീനാർ പള്ളി. പള്ളിയുടെ 1419ാം സ്ഥാപക വാർഷികം 12 നു വൈകിട്ട് നടക്കും. മാലിക് ദീനാറിന്റെ സഹോദര പുത്രൻ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച പള്ളികളിലൊന്നാണു മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി. മാലിക് ദീനാർ പള്ളിയെക്കുറിച്ച് എ.ശ്രീധരമേനോൻ തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതുന്നു. ‘അറേബ്യയിൽ നിന്നു വന്ന മാലിക്ബ്നു ദീനാർ എന്ന മുസ്‌ലിം ദിവ്യൻ മുദർറിസ് കൊല്ലം, കാസർകോട്, ശ്രീകണ്ഠേശ്വരം, വളപട്ടണം, മാടായി, പന്തലായനി, കൊല്ലം, ചാലിയം എന്നിവിടങ്ങളിൽ 9 പള്ളികൾ സ്ഥാപിച്ചതായി ‘തുഹ്ഫത്തുൽ മുജാഹിദീനിൽ കാണുന്നു. ഈ...

Read More

കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്‌ : ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്‌. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഭരണ കാലയളവിൽ ഇവിടം സന്ദർശിച്ചിരുന്നു. അറബ് നാട്ടിൽ നിനും വന്ന മാലിക് ഇബ്നു ദിനാർ (റ) ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പള്ളിയായ ചേരമാൻ പെരുമാളിന്റെ കാലത്തെ ബുദ്ധവിഹാരമായിരുന്നു. ശക്തിക്ഷയിച്ച ബൗദ്ധരിൽ നിന്നും ഇബ്നു ബത്തൂത്തയുടെ അനുയായികൾക്ക് ചേരരാജാവ് പള്ളി പണിയാൻ ഇത് അനുവദിച്ചു കൊടുത്തു എന്നാണ് വിശ്വാസം. പള്ളിയുടെ പഴയ ചിത്രം കേരളീയമായ ക്ഷേത്രമാതൃകയെ ഓർമ്മിപ്പിക്കുന്നു. ഇസ്ലാം മതം രൂപപ്പെട്ട 7 ആം നൂറ്റാണ്ടിൽ തന്നെ ഇത് സ്ഥാപിതമായി എന്നു ചിലർ കരുതുന്നു....

Read More

പാളയം ജുമാമസ്ജിദ്

തിരുവനന്തപുരം ജില്ലയിൽ പാളയത്തു സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രശസ്ത മുസ്ലിം പള്ളിയാണ് പാളയം ജുമാമസ്ജിദ് എന്നറിയപ്പെടുന്ന മസ്ജിദ് ജിഹാൻ നുമ (അറബിക്: مسجد جھان نما‎, ലോകത്തെ പ്രതിഫലിപ്പിക്കുന്ന പള്ളി)’. പാളയം പള്ളി, പാളയം മോസ്ക് എന്നിങ്ങനേയും ഇത് അറിയപ്പെടുന്നു. മൗലവി വി.പി. സുഹൈബാണ്​ ഇപ്പോഴത്തെ ഇമാം. വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർഥനയുള്ള പള്ളികളിലൊന്നായ പാളയം പള്ളി തിരുവനന്തപുരം ജില്ലയിലെ മുസ്ലിം ആരാധനാലയങ്ങളിൽ അറിയപ്പെട്ട ഒന്നാണ്. ക്രിസ്ത്യൻ ചർച്ചും അമ്പലവും പാളയം പള്ളിയോട് തോൾ ചേർന്ന് നിൽക്കുന്നത് കേരളത്തിന്റെ മതസൗഹാർദ്ദത്തിന് ഒരു ഉദാഹരണമാണ്....

Read More

ബീമാപ്പളളി

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു മുസ്ളീം തീര്‍ത്ഥാടന കേന്ദ്രമാണ് ബീമാപള്ളി എന്ന ജുമാ മസ്ജിദ്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ തെക്കു പടിഞ്ഞാറേക്കു മാറി അറബിക്കടല്‍ തീരത്തോടു ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയ ദേശത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ പേരില്‍ തന്നെയാണ് ദേശവും അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മത പ്രചാരണത്തിനു എത്തിയതാണത്രേ അറേബ്യയില്‍ ജനിച്ച സയ്യിദുന്നിസ ബീമാബീവിയും പുത്രന്‍ മാഹിന്‍ അബൂബേക്കറും. കേരളത്തിലെത്തി തിരുവനന്തപുരത്തു താമസമാക്കിയ ബീവിയും പുത്രനും മാറാവ്യാധികളും മറ്റും പിടിപെട്ട നാട്ടുകാരെ ചികിത്സിച്ചു സൗഖ്യപ്പെടുത്തുകയും കഷ്ടപ്പെടുന്നവര്‍ക്കു സഹായമരുളുകയും ചെയ്തു. രണ്ടു പേരുടെയും ദിവ്യശക്തിയില്‍ ജനങ്ങള്‍ ഏറെ വിശ്വസിച്ചു. അങ്ങനെയിരിക്കെ ഒരു നാള്‍ പുത്രന്‍ മാഹീന്‍ അകാലത്തില്‍ ചരമം പ്രാപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഖബറടക്കം ഇവിടെത്തന്നെ നടത്തപ്പെട്ടു. അധികം നാള്‍ കഴിഞ്ഞില്ല പുണ്യവതിയായ ബീവിയും ദൈവസന്നിധിയിലേക്കു യാത്രയായി. ബീമാബീവിയുടെ ഭൗതിക ശരീരം പുത്രന്‍റേതിനു സമീപം ഖബറക്കപ്പെട്ടു. ഈ രണ്ടു ഖബറുകള്‍ സ്ഥിതിചെയ്യുന്നേടത്താണ് ഇന്നു കാണുന്ന ബീമാപള്ളി ദര്‍ഗാ ശരീഫ് നിര്‍മ്മിക്കപ്പെട്ടത്....

Read More

കരുനാഗപ്പള്ളിയിലെ താജ്‌മഹൽ പള്ളി…. ചരിത്ര കഥകൾ….

കരുനാഗപ്പള്ളി: ഏതു കഠിന ഹൃദയത്തിനും അലിവും ശാന്തിയും നൽകുന്ന കേരളത്തിലെ പ്രശസ്‌തമായ പള്ളിയാണ് നമ്മുടെ താജ്‌മഹൽ പള്ളി അഥവാ അലിഹസ്സൻ ശയ്‌ഖന്മാരുടെ പള്ളി. ജാതിമതഭേദമന്യേ നിരവധിപേർ പ്രാർത്ഥിക്കാനായി ഇവിടെ എത്തുന്നുവെന്നതാണ് ഈ പള്ളിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. പതിനൊന്നു കബറുകൾ നിരനിരയായി കാണുന്ന ഈ പള്ളിയിൽ ഓരോ ദിവസവും വിശ്വാസികൾ കൂടി വരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. പണ്ട് വടക്കേ മലബാറിൽ അബ്ദുൽഖാദിറുസ്സാനി എന്ന മഹാനായ ഒരു ശയ്‌ഖ് ഉണ്ടായിരുന്നു. സഞ്ചാര പ്രീയനായ ശയ്‌ഖ് ഒരിക്കൽ പൊന്നാനിയിലേക്ക് പോകുന്നവഴി ഒരു കർഷകനെ പരിചയപ്പെട്ടു. അങ്ങനെ ഹസനിബ്നു അലിയെന്ന കർഷകനും പൊന്നാനിയിലേക്കുള്ള യാത്രയിൽ നമ്മുടെ ശയ്‌ഖിനൊപ്പം കൂടി. കൃഷിമാത്രമറിയാവുന്ന ഹസ്സന് യാത്രാ മദ്ധ്യേ ശയ്‌ഖവർകൾ നിരവധി അറിവുകളും വിജ്ഞാനങ്ങളും പകർന്നു നൽകി. അങ്ങനെ ശയ്‌ഖും ശിഷ്യനായ കർഷകനും പൊന്നാനി പള്ളിയിലെത്തി. അക്കാലത്ത് പൊന്നാനി പള്ളിയിലെ നമസ്കാരത്തിനു നേതൃത്വം നൽകുന്നത് സെയ്‌നുദ്ധീൻ മഖ്‌ദും ആയിരുന്നു. മഖ്‌ദും കുടുംബക്കാർ മധുരയിൽ നിന്നും കുടിയേറിപ്പാർത്തവരായിരുന്നു. നാഗൂർ...

Read More