Author: admin

പള്ളികള്‍ സ്ഥലംമാറ്റി പണിയല്‍

പള്ളികള്‍ ഇന്ന സ്ഥലത്തുണ്ടാക്കണമെന്ന നിബന്ധനയില്ല. അതതു പ്രദേശത്തു സൗകര്യപ്പെട്ടേടത്തും ആവശ്യമനുസരിച്ചും പള്ളി പണിയാം. എന്നാല്‍ ഒരിക്കല്‍ പള്ളിയായി നിശ്ചയിച്ച സ്ഥലത്തു നിന്ന് അതു മാറ്റുവാനോ പകരം വേറൊരു സ്ഥലത്തേക്കു നീക്കുവാനോ പാടുണ്ടോ? അത് അനുവദനീയമല്ല എന്നാണ് ചിലര്‍ വാദിക്കുന്നത്. അതിന്റെ പേരില്‍ ചിലപ്പോള്‍ നാട്ടില്‍ കുഴപ്പം വരെ ഉണ്ടാകാറുണ്ട്. നബി(സ്വ)യുടെ കാലത്ത് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. പള്ളി എന്ന പേരില്‍ കപടവിശ്വാസികള്‍, നബി(സ്വ) യെയും സ്വഹാബികളെയും വഞ്ചിക്കാനായി നിര്‍മിച്ച കെട്ടിടം നബി(സ്വ) പൊളിച്ചു നീക്കിയിട്ടുണ്ട് എന്നുമാത്രം. മസ്ജിദുദ്ദ്വിറാര്‍ (ഉപദ്രവത്തിന്റെ പള്ളി) എന്നാണ് ആ കെട്ടിടത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. വേറെ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. മുസ്‌ലിം സമൂഹത്തിന്റെ ഉത്തമ താല്‍പര്യം പരിഗണിച്ച് ആവശ്യമെങ്കില്‍ പള്ളി സ്ഥലം മാറ്റാവുന്നതാണ്. ഖലീഫ ഉമര്‍(റ) കൂഫയിലെ ഏറ്റവും പഴയ പള്ളി മറ്റൊരു സ്ഥലത്തേക്ക് പൊളിച്ചു മാറ്റുകയുണ്ടായി. പള്ളി നിന്നിരുന്ന സ്ഥാനത്ത് ഈത്തപ്പഴം സൂക്ഷിക്കുന്ന കളം സ്ഥാപിച്ചു. ഉമറി(റ)ന്റെ ഭരണകാലത്ത് മറ്റൊരു സംഭവമുണ്ടായി. കാരക്കക്കച്ചവടക്കാരുടെ അടുത്ത് ബൈതുല്‍മാലിനടുത്തായി,...

Read More

പള്ളി: അനുവദനീയ കാര്യങ്ങള്‍

നമസ്‌കാരത്തിനും പ്രാര്‍ഥനക്കും പുറമെ മുസ്‌ലിംകളുടെ പൊതുപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഉള്ളതാണ് പള്ളികള്‍. അനാവശ്യമല്ലാത്ത രീതിയില്‍ സംസാരിക്കുന്നതിന് വിരോധമില്ല. മാത്രമല്ല, പള്ളിയില്‍ വച്ച് ആഹാരം കഴിക്കുകയും പള്ളിയില്‍ കിടന്നുറങ്ങുകയും ആവാം. അബ്ദുല്ലാഹിബ്‌നു ഹാരിസ് പറയുന്നു: ”നബി(സ്വ)യുടെ കാലത്ത് ഞങ്ങള്‍ പള്ളിയില്‍ വെച്ച് റൊട്ടിയും മാംസവും കഴിക്കാറുണ്ടായിരുന്നു” (ഇബ്‌നുമാജ). ”റസൂല്‍ (സ്വ) തന്റെ ഒരു കാല്‍ മറ്റേക്കാലില്‍ കയറ്റിവെച്ച് പള്ളിയില്‍ മലര്‍ന്നു കിടക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന്” അബ്ബാദുബ്‌നു തമീം(റ)  തന്റെ പിതൃവ്യനില്‍ നിന്നും ഉദ്ധരിക്കുന്നു (ബുഖാരി, മുസ്‌ലിം). ‘താന്‍ അവിവാഹിതനായ യുവാവായിരുന്നപ്പോള്‍ റസൂലിന്റെ പള്ളിയില്‍ ഉറങ്ങാറുണ്ടായിരുന്നു’ എന്ന് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പ്രസ്താവിക്കുന്നു (ബുഖാരി). ഒരു പെരുന്നാള്‍ സുദിനത്തില്‍ എത്യോപ്യയില്‍ നിന്നെത്തിയ നിവേദകസംഘം മസ്ജിദുന്നബവിയില്‍ വച്ച് അവരുടേതായ ചില കളികള്‍ പ്രദര്‍ശിപ്പിക്കുകയും നബി(സ്വ) അത് നോക്കി നില്‍ക്കുകയും ചെയ്തതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. ‘അബ്‌സീനിയക്കാര്‍ വന്നു പള്ളിയില്‍ വച്ച് കളിച്ചിരുന്നു’ എന്ന് മുസ്‌ലിമിലും ”അബിസീനിയന്‍ നിവേദകസംഘം മദീനയില്‍ എത്തിയപ്പോള്‍ അവര്‍ പള്ളിയില്‍ വച്ച് കളിച്ചിരുന്നു’...

Read More

പള്ളികളില്‍ പാലിക്കേണ്ട മര്യാദകള്‍

പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. ഭക്തിയോടും പ്രതിഫലേഛയോടും കൂടിയാണ് പള്ളിയില്‍ പ്രവേശിക്കേണ്ടതും പെരുമാറേണ്ടതും. റസൂല്‍(സ്വ) പറഞ്ഞതായി അബൂഹുമൈദ്, അബൂഉസൈദ് എന്നിവര്‍ പറയുന്നു: ”നിങ്ങളിലൊരാള്‍ പള്ളിയില്‍ പ്രവേശിക്കുന്നുവെങ്കില്‍ ‘അല്ലാഹുമ്മഫ്തഹ്‌ലീ അബ്‌വാബ റഹ്മതിക'(2) (അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്കു നീ തുറന്നു തരേണമേ) എന്ന് പറഞ്ഞു കൊള്ളട്ടെ. പള്ളിയില്‍ നിന്നു പുറത്തിറങ്ങുന്നതായാല്‍ ‘അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫദ്‌ലിക'(3) (അല്ലാഹുവേ, നിന്റെ ഔദാര്യത്തില്‍ നിന്നും നിന്നോടു ഞാന്‍ ചോദിക്കുന്നു) എന്നും പറഞ്ഞുകൊള്ളട്ടെ.” പള്ളിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഇരിക്കുകയോ മറ്റേതെങ്കിലും കാര്യത്തില്‍ വ്യാപൃതനാവുകയോ ചെയ്യുന്നതിനു മുമ്പായി രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിക്കേണ്ടതുണ്ട്. ഇതിന് തഹിയ്യത്തുല്‍ മസ്ജിദ് എന്നു പറയുന്നു. അല്ലാഹുവിന്റെ ഭവനത്തോടുള്ള ആദരവത്രെ ഈ നമസ്‌കാരം. റസൂല്‍(സ്വ) അരുളിയതായി അബൂഖതാദതുസ്സലമി(റ) പ്രസ്താവിക്കുന്നു: ”നിങ്ങളില്‍ വല്ലവരും പള്ളിയില്‍ പ്രവേശിക്കുന്നതായാല്‍ അയാള്‍ ഇരിക്കുന്നതിനു മുമ്പായി രണ്ടു റക്അത്ത് നമസ്‌കരിക്കണം.” പള്ളിയില്‍ ജമാഅത്തായി നമസ്‌കാരം നടന്നുകൊണ്ടിരിക്കുകയാണെങ്കില്‍ ആ ജമാഅത്തില്‍ പങ്കെടുത്താല്‍ മതി. പ്രത്യേകം തഹിയ്യത്ത് നമസ്‌കരിക്കേണ്ടതില്ല. എന്നാല്‍ ഖുതുബ (ജുമുഅയിലെ പ്രസംഗം)...

Read More

മൂന്നു പ്രധാന പള്ളികള്‍

പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. അവന്റെ നാമങ്ങള്‍ വാഴ്ത്തപ്പെടുവാനും സമുദായത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കാനും പള്ളികള്‍ സ്ഥാപിക്കുന്നത് പുണ്യകര്‍മമത്രെ. സ്ഥാപിക്കുക മാത്രം പോരാ, ശരിയായ രീതിയില്‍ അവ കൈകാര്യം ചെയ്യുകയും വേണം. പള്ളികള്‍ ആരുടെയും സ്വകാര്യ സ്വത്തല്ല, പൊതുസ്വത്താണ്. പുണ്യത്തിന്റെ കാര്യത്തില്‍ പള്ളികള്‍ തുല്യമാണ്. എന്നാല്‍ ലോകത്തില്‍ പ്രധാനപ്പെട്ട മൂന്നു പള്ളികള്‍ പ്രവാചകന്‍ എണ്ണിപ്പറഞ്ഞിരിക്കുന്നു. അവയ്ക്ക് കൂടുതല്‍ പുണ്യവും പ്രാധാന്യവും ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഒന്നാമതായി മക്കയിലെ മസ്ജിദുല്‍ ഹറാം തന്നെ. ലോകത്തില്‍ ആദ്യമായി അല്ലാഹുവിനെ ആരാധിക്കാനായി സ്ഥാപിതമായ ഭവനം മക്കയിലെ പുരാതന ഗേഹം(കഅ്ബ) ആണന്ന് ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിന്റെ കല്പനപ്രകാരം ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും കൂടി പടുത്തുയര്‍ത്തിയതാണത്. അതിന്റെ അടിത്തറയും ആസ്ഥാനവും അതിനുമുമ്പുതന്നെ സ്ഥാപിതമാണ് എന്നും അഭിപ്രായമുണ്ട്. കഅ്ബയും അതിനു ചുറ്റുമുള്ള പള്ളിയും അഥവാ നമസ്‌കാരസ്ഥലവും ചേര്‍ന്നതാണ് മസ്ജിദുല്‍ ഹറാം. അതിന്റെ ചുറ്റിലുള്ള ഏതാനും സ്ഥലം ഹറം അഥവാ പവിത്ര സ്ഥലം  ആയി അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ലോക മുസ്‌ലിംകളുടെ...

Read More

പള്ളികള്‍

ഇസ്‌ലാമിക സമൂഹത്തില്‍ പള്ളികള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ആരാധനാലയമെന്ന നിലയില്‍ മാത്രമല്ല, സാംസ്‌കാരികകേന്ദ്രവും കൂടിയായാണ് ഇസ്‌ലാം പള്ളിയെ കണക്കാക്കുന്നത്. സാഷ്ടാംഗം(സുജൂദ്) ചെയ്യുന്ന സ്ഥലം എന്ന അര്‍ഥത്തില്‍ ‘മസ്ജിദ്’ എന്നാണ് പള്ളിക്ക് അല്ലാഹു നല്‍കിയ പേര്. നമസ്‌കാരം നിര്‍വഹിക്കാനും അല്ലാഹുവിന്റെ സ്മരണ നിലനിര്‍ത്താനും മുസ്‌ലിം സമൂഹത്തിന്റെ പൊതുകാര്യങ്ങള്‍ കൈകാര്യം ചെയ്യാനും പള്ളികള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. നബി(സ്വ)യുടെ മക്കാ ജീവിതകാലത്ത് മസ്ജിദുല്‍ഹറാം അല്ലാത്ത പള്ളിയുണ്ടായിരുന്നില്ല. പ്രവാചകത്വലബ്ധിക്കു ശേഷം പതിമൂന്നുവര്‍ഷം കഴിഞ്ഞ് യസ്‌രിബിലേക്കു പലായനം ചെയ്ത പ്രവാചകന്‍, യസ്‌രിബിന്റെ അതിര്‍ത്തിയിലെത്തി ഏതാനും ദിവസം താമസിച്ച ‘ഖുബാ’ എന്ന സ്ഥലത്താണ് ആദ്യമായി പള്ളി നിര്‍മിച്ചത്. ‘മസ്ജിദുഖുബാ’ എന്നറിയപ്പെട്ട ഈ പള്ളിയെപ്പറ്റി ‘ഭക്തിയില്‍ സ്ഥാപിതമായ പള്ളി’ എന്നാണ് ഖുര്‍ആന്‍ (9:108) പരിചയപ്പെടുത്തിയത്. ആദ്യമായി മുഹാജിറുകളെയും അന്‍സ്വാറുകളെയും കൂട്ടി നബി(സ്വ) അതില്‍ നമസ്‌കാരം നിര്‍വഹിച്ചു. തുടര്‍ന്ന് നബി(സ്വ) യസ്‌രിബിലെത്തി. ബനുന്നജ്ജാര്‍ ഗോത്രത്തിന്റെ വാസസ്ഥലത്തിനു മുമ്പില്‍ നബി(സ്വ)യും അനുചരന്മാരും അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം പള്ളി പണിതു. അതാണു പ്രസിദ്ധമായ ‘മസ്ജിദുന്നബവി’.  ഇഷ്ടികയും...

Read More