Author: admin

സാംസ്‌കാരികകേന്ദ്രം

മുസ്‌ലിംകള്‍ താമസിക്കുന്ന ഓരോ പ്രദേശത്തും പള്ളികള്‍ സ്ഥാപിക്കപ്പെടുന്നു. പൂജക്കുവേണ്ടി നട തുറക്കുകയും അതിനുശേഷം നടയടയ്ക്കുകയും ചെയ്യുന്ന ആരാധനാലയം പോലെ അല്ല മുസ്‌ലിം പള്ളികള്‍. അവ, ആഴ്ചയിലെ ഏതെങ്കിലും ദിവസത്തെ സര്‍വീസിംഗിനുവേണ്ടി മാത്രം തുറക്കപ്പെടേണ്ടവയുമല്ല. നേരെമറിച്ച് സമൂഹത്തിന്റെ നാനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും യാത്രയില്‍ കഷ്ടപ്പെടുന്നവര്‍ക്കും നിരാലംബര്‍ക്കും ആശ്രയമേകുകയും ചെയ്തുകൊണ്ട് ഏതുനേരവും സജീവമായി നിലകൊള്ളേണ്ട സാംസ്‌കാരിക കേന്ദ്രങ്ങളാണ് പള്ളികള്‍. പ്രവാചകന്റെ പള്ളി (മസ്ജിദുന്നബവി) നമുക്കിതിനു മാതൃകയാണ്. അവിടെ അഞ്ചുനേരം ജമാഅത്തായി നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ചകളില്‍ മുഴുവന്‍ മുസ്‌ലിംകളും ഒത്തുകൂടി ജുമുഅ നിര്‍വഹിച്ചിരുന്നു. നിരന്തരമായി ബോധവത്കരണം അവിടെ നടത്തി. പ്രവാചകന്‍(സ്വ) പറയുന്നു. ”അല്ലാഹുവിന്റെ ഭവനങ്ങളില്‍പെട്ട ഏതെങ്കിലും ഒരു ഭവനത്തില്‍ ഒരു കൂട്ടമാളുകള്‍ ഒരുമിച്ചുകൂടി, അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അത് ചര്‍ച്ചചെയ്ത് പഠിക്കുകയും ചെയ്താല്‍ അവരില്‍ ശാന്തി വന്നണയുകയും അവരെ കാരുണ്യം മൂടുകയും മലക്കുകള്‍ അവര്‍ക്കു ചുറ്റും കൂടുകയും അല്ലാഹു അവന്റെ സമീപസ്ഥരോട് അവരെക്കുറിച്ചു പറയുകയും ചെയ്യുമെന്ന് ഉറപ്പാകുന്നു” (മുസ്‌ലിം). നബി(സ്വ)യുടെ പള്ളിയുടെ...

Read More

ചേലക്കുളം അബുല്‍ബൂഷ്റ മൗലവിയെ തിരുവനന്തപുരത്ത് ആദരിച്ചു.

ദീനീവൈജ്ഞാനിക സേവന മേഖലയില്‍ ആറുപതിറ്റാണ്ട് പൂര്‍ത്തീകരിച്ച  സൈനുൽ ഉലമാ ശൈഖുനാ ചേലക്കുളം ഉസ്താദിനെ തലസ്ഥാന നഗരിയിൽ ആദരിക്കുന്നു...

Read More

എറണാകുളം ജില്ല ആസ്ഥാനം ജാമിഅ അസ് ഹരിയ്യ ശിലാസ്ഥാപനം.

ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ലാ ആസ്ഥാനമന്ദിരത്തിൽ ജാമിഅ- അസ്ഹരിയ്യയുടെ പുതിയ ബിൽഡിംഗ് ശിലാസ്ഥാപന ചടങ്ങിൽ സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍...

Read More

ഇബ്‌റാഹീമീ ദൗത്യത്തിന്റെ അകമൊഴികള്‍

ഇബ്‌റാഹീം സ്വയം ഒരു സമുദായമായിരുന്നു. അദ്ദേഹം അല്ലാഹുവിനു വഴങ്ങി ജീവിച്ചിരുന്നവരായിരുന്നു. ചൊവ്വായ പാതയില്‍ ഉറച്ചു നില്‍ക്കുന്നവനും അദ്ദേഹം ബഹുദൈവ വിശ്വാസികളില്‍ പെട്ടവനായിരുന്നില്ല. (സൂറത്ത് അന്നഹ്ല്‍: 120) ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയാണെന്നു താങ്കള്‍ കണ്ടില്ലേ. അത് നല്ല ഒരു മരം പോലെ. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. (സൂറത്ത് ഇബ്‌റാഹീം 24,25) നേരറിവിന്റെ ഇലാഹീപാത വിശദീകരിക്കാന്‍ ഏറെ പ്രവാചകര്‍ നിയുക്തരായിട്ടുണ്ട്. പീഡനാനുഭവങ്ങളുടെ സഹനസമര ഭൂമികളാണ് ഓരോ സത്യപ്രബോധകന്റെയും ജീവിതം . പരീക്ഷണങ്ങളുടെ തീച്ചൂളകള്‍ ധര്‍മവ്യാപന ദൗത്യത്തിന്റെ പര്യായങ്ങളായി ചരിത്രത്തില്‍ വായിച്ചെടുക്കാനാവും. പക്ഷേ, ഇബ്‌റാഹീം(അ)നെ പ്പോലെ ഒരാളെ, ഒരു പ്രവാചകനെ കണ്ടെത്താനാവുന്നില്ല. ഒരു ജനത മൊത്തം ചെയ്തു തീര്‍ക്കേണ്ട കര്‍മകാണ്ഢത്തെ ഒരു ജീവിതം കൊണ്ട് സാക്ഷാല്‍ക്കരിച്ചു ഉമ്മത്തായി ഇബ്‌റാഹിം (അ) ചരിത്രത്തില്‍ വേറിട്ട അനുഭവമായിരുന്നു. ‘ഉമ്മത്ത്’ എന്ന പദം ഇബ്‌റാഹീമീ...

Read More

സഫ, മര്‍വ: സഅ്‌യിന്റെ ചരിത്രവും കര്‍മശാസ്ത്രവും

വിശ്വാസികള്‍ക്കു ചിരപരിചിതമായ രണ്ടു പദങ്ങളാണ് സ്വഫയും മര്‍വയും. ഇസ്‌ലാമിക ചരിത്രത്തില്‍ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ളതാണ് കഅ്ബാ ശരീഫിനു സമീപം സ്ഥിതിചെയ്യുന്ന ഈ രണ്ടു പര്‍വ്വതങ്ങള്‍. തന്റെ പുത്രന്റെ ദാഹശമനത്തിന് വെള്ളമന്വേഷിച്ച് മഹതി ഹാജറ(റ) ഇവരണ്ടിനുമിടയില്‍ ഓടിയതാണ് ഈ മഹാ സവിശേഷതയ്ക്ക് നിമിത്തം. ഈ ദീപ്ത സ്മരണ നിലനിര്‍ത്താന്‍ ഇവ രണ്ടിനുമിടയിലെ പ്രയാണം അല്ലാഹു ഇബാദത്തായി നിശ്ചയിച്ചു. അതില്ലാത്തവന്റെ ഹജ്ജ് സ്വീകാര്യമല്ല. ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഈ രണ്ടു പുണ്യ പര്‍വതങ്ങളെക്കുറിച്ച് ഹ്രസ്വമായി വിവരിക്കുകയാണിവിടെ. സ്വഫ കഅ്ബയില്‍നിന്ന് 130 മീറ്റര്‍ അകലെ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ പര്‍വതമാണിത്. സഅ്‌യിനു തുടക്കം കുറിക്കേണ്ടത് ഇവിടെനിന്നാണ്. നബി(സ) തങ്ങള്‍ തന്റെ ദൗത്യം പരസ്യപ്പെടുത്തിയത് ഈ പര്‍വത മുകളില്‍നിന്നാണെണു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഖുറൈശി പ്രമുഖരെ വിളിച്ചുവരുത്തി തന്റെ ദൗത്യം അറിയിച്ചതും കേട്ടപ്പോള്‍ അബൂലഹബ് ദേഷ്യത്തോടെ നബി (സ)യോട് കയര്‍ത്ത് സംസാരിച്ചതും അനന്തരം സൂറത്തു മസദ് അവതരിച്ചതുമായ ചരിത്രം സുവിദിതമാണല്ലോ. മക്ക...

Read More