Author: admin

ലൈലത്തുൽ ഖദർ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ :

ലൈലത്തുൽ ഖദർ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ : 1. പേരിന് പിന്നിൽ അടിമകളുടെ  ഒരു വർഷത്തെ സകല കാര്യങ്ങളും  കണക്കാക്കപ്പെടുന്ന രാത്രി എന്നതാണ് ലൈലത്തുൽ ഖദർ എന്ന നാമധേയത്തിന് പിന്നിൽ. (ആ രാത്രിയിലാണ് നമ്മുടെ പക്കൽ നിന്നുള്ള ഉത്തരവെന്ന നിലക്ക് എല്ലാ വിഷയങ്ങളും വേർതിരിക്കപ്പെടുന്നത് സൂറ: ദുഖാൻ.4 ) രണ്ട് തരം വിധിനിർണ്ണയങ്ങളാണ് മനുഷ്യനായി അള്ളാഹു തയ്യാറാക്കിയിട്ടുള്ളത്: ഒന്ന്, സുനിശ്ചിതമായ വിധി. രണ്ട് ,അനിശ്ചിതമായ വിധി. വരും വർഷത്തിൽ അപകടകരമായതെന്തെങ്കിലും നിങ്ങളുടെ ജീവിതത്തിൽ വരുത്താൻ അള്ളാഹു വിധിച്ചിട്ടുണ്ടെന്ന് സങ്കൽപ്പിക്കുക. ലൈലത്തുൽ ഖദറിൽ ഭക്ത്യാദരവുകളോടെ ജീവിത വിജയത്തിനും അപകടങ്ങളിൽ നിന്നുള്ള കാവലിനും വേണ്ടി നിങ്ങൾ ദുആ ചെയ്‌താൽ  നിങ്ങൾക്കായി വിധിച്ചിരുന്ന ആ അപകടം അള്ളാഹു ഇല്ലായ്മ ചെയ്യുകയായി. (താനുദ്ദേശിക്കുന്നത് അള്ളാഹു മായ്ചുകളയുകയും അല്ലാത്തത് സ്ഥിരപ്പെടുത്തുകയും ചെയ്യും. മൂലപ്രമാണമുള്ളത് അവങ്കലാകുന്നു. സൂറ റഅദ് 39). അനിശ്ചിതമായ ഇത്തരം വിധികളിൽ മാറ്റം കൊണ്ട് വരാൻ ലൈലത്തുൽ  ഖദറിലെ പ്രാര്ഥനകൾക്കാവും. 2. 84 വർഷത്തെ ആരാധനകളുടെ പ്രതിഫലം....

Read More

റമളാന്‍; പാപങ്ങളെ കരിച്ചുകളയുന്നു

ജീവിത കാലം മുഴുവന്‍ കൊള്ളയും കൊലയും നടത്തി വന്ന ഒരു അക്രമി ഇസ്രായീല്‍കാരിലുണ്ടായിരുന്നു. അയാള്‍ ജീവിതത്തിന്റെ സായാഹ്നത്തില്‍ അല്ലാഹുവിങ്കലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. പക്ഷെ, അയാള്‍ക്കൊരു സംശയം. താന്‍ ചെയ്ത അറും കൊലകള്‍ അല്ലാഹു പൊറുക്കുമോ?. കണക്ക് കൂട്ടി നോക്കുമ്പോള്‍ 99 പേരെ വധിച്ചിട്ടുണ്ടായിരുന്നു. അയാള്‍ ഒരു പണ്ഡിത വര്യനെ സമീപിച്ച് സംശയം ചോദിച്ചു. 99 നിരപരാധികളെ കൊന്നവനാണ് ഞാന്‍. ഇപ്പോള്‍ പാശ്ചാത്തപിക്കുന്നു. എനിക്ക് മാപ്പുണ്ടോ?. പണ്ഡിത വര്യന്‍ ഞെട്ടി. അയാള്‍ ക്രുദ്ധനായി. നിനക്ക് മാപ്പോ? ഇറങ്ങിപ്പോ! ഇത് കേട്ട അക്രമി രോഷാകുലനായി. അയാള്‍ തന്റെ വാളൂരി ആ പണ്ഡിതന്റെ കഴുത്തിന് വെട്ടി. നൂറാമന്‍ നീയാകട്ടെ എന്ന് പറഞ്ഞ് ആ വാളിന്മേലുള്ള രക്തം വൃത്തിയാക്കി ഉറയിലിട്ടു. രക്തം ചുറ്റു ഭാഗത്തേക്കും ചീറ്റി. ഒരു തുള്ളി അക്രമിയുടെ ദേഹത്തേക്കും തെറിച്ചു. അവന്‍ പറഞ്ഞു    : ഛെ ! നാറുന്ന രക്തം, പണ്ഡിതന്‍ പിടഞ്ഞു മരിക്കുന്നത് കണ്ട് ഒരു രക്ത രാക്ഷസിനെപ്പോലെ അയാള്‍ പൊട്ടിച്ചിരിച്ചു....

Read More

നോമ്പ്: നിയ്യതിന്‍റെ സമയവും മദ്ഹബുകളുടെ വീക്ഷണങ്ങളും

കൊറോണയുടെ ഭീതിതമായ വിളയാട്ടത്തിനടക്ക്, ആശ്വാസത്തിന്റെ തുരുത്തായി വിശുദ്ധ റമളാന്‍ മാസം ഒരിക്കല്‍ കൂടി നമുക്ക് സമാഗതമാവുകയാണ്. നാളിതുവരെ നാം അഭിമുഖീകരിക്കാത്ത ഭീഷണമായ അവസ്ഥയിലൂടെയാണ് ലോകം മുഴുവനും കടന്ന് പോകുന്നത്. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന ഈ വിശുദ്ധ മാസം അന്യമായിപ്പോകുമോ എന്ന ആശങ്ക ഓരോ മുസ്ലിമിന്‍റെ മനസ്സിനെയും മഥിക്കുന്നുണ്ടാവും. വ്രതമെടുത്തും ഇഅ്തികാഫ് ഇരുന്നും ഖുര്‍ആന്‍ പാരായണം ചെയ്തും നിസ്കാരങ്ങളിലും പ്രാര്‍ത്ഥനകളിലും വ്യാപൃതരായി പള്ളികളും പരിസരങ്ങളും അലംകൃതമാക്കാനുള്ള സൌഭാഗ്യം നമുക്ക് തടയപ്പെടുന്നത് കര്‍മ്മ ഫലം കൊണ്ടല്ലാതെ മറ്റൊന്നാവാന്‍ തരമില്ല. നാം ചെയ്തുകൂട്ടിയ പാപങ്ങള്‍ പൊറുത്ത് കാരുണ്യവാനായ സ്രഷ്ടാവ് ഇത്തരം വിപത്തില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും മുക്തിയും വിജയവും തരട്ടെ,  ലോക ജനതക്ക് സമാധാനവും ശാന്തിയും ഭവിക്കാനുള്ള അവസരമായി ഈ പരിശുദ്ധ മാസം പരിണമിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. അതോടൊപ്പം ലഭിച്ച അവസരങ്ങളെയും സാഹചര്യങ്ങളെയും അര്‍ഹമായ രീതിയില്‍ വിനിയോഗിക്കാനും വീടുകളെ ഖുര്‍ആന്‍ പാരായണങ്ങളാല്‍ മുഖരിതവും ആരാധാനാ കര്‍മ്മങ്ങളാല്‍ പള്ളികള്‍ തന്നെയുംആക്കാനുമുള്ള ആത്മാര്‍ത്ഥമായ ശ്രമം നമ്മുടെ...

Read More

ശഅ്ബാന്‍ മാസവും ബറാഅത്ത് രാവും

റജബ്മാസം ആഗതമാകുമ്പോള്‍ തന്നെ വിശ്വാസികളുടെ മനസ്സില്‍ സന്തോഷത്തിന്‍ പൂത്തിരി കത്തുകയായി. പരിശുദ്ധറമളാനിനെ സ്വീകരിക്കാന്‍ സ്വന്തം മനസ്സ് പാകപ്പെടുത്താനാണ് പിന്നീടവന്റെ ഓരോ ശ്രമങ്ങളും. റജബിലും ശഅ്ബാനിലുമുള്ള ഓരോ നിമിഷങ്ങളും അല്ലാഹുവിലേക്കുള്ള സാമീപ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളിലുമാണ് പിന്നീടവന്‍ ചിലവഴിക്കുന്നത്. റജബില്‍ നേടിയ ആത്മീയാനുഭൂതിയും പരിശുദ്ധ റമളാനിനെ വരവേല്‍ക്കാനുള്ള അമിതാവേശവും ശഅ്ബാനിനെ ഇബാദത് കൊണ്ട് ധന്യമാക്കുവാന്‍ അവനെ കൂടുതല്‍ പ്രേരിപ്പിക്കുന്നു. മുഹമ്മദ്നബി(സ്വ) ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ച മാസമാണ് ഹിജ്റകലണ്ടറിലെ എട്ടാം മാസമായ ശഅ്ബാന്‍. പവിത്രമാസങ്ങളില്‍ പെട്ട റജബിനും വിശുദ്ധ റമളാനിനുമിടയിലുള്ള ശഅ്ബാന്‍ നിരവധി മഹത്വങ്ങളും ശ്രേഷ്ഠതകളുമുള്‍ക്കൊള്ളുന്നുണ്ട്. റജബ് മാസമാഗതമായാല്‍ തന്നെ ‘അല്ലാഹുവേ; റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചെയ്യേണമേ, റമളാനിലേക്ക് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യേണമേ’ എന്ന് നബി(സ്വ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ഇസ്ലാമികചരിത്രത്തില്‍ സുപ്രധാനമായ സംഭവങ്ങള്‍ അരങ്ങേറിയത് ഈ പുണ്യമാസത്തിലാണ്. കഠിനചൂടും ശക്തമായ തണുപ്പും ഇല്ലാത്ത സമശീതോഷ്ണമായ അന്തരീക്ഷം എന്ന അര്‍ത്ഥം സൂചിപ്പിക്കുന്ന ‘ആദില്‍’ എന്നായിരുന്നു ഈ...

Read More

അറബി ഭാഷക്ക് കേരളത്തില്‍ ലഭിച്ച സ്വീകാര്യത

ലോകത്തിലെ വിശിഷ്ട ഭാഷകളില്‍ അത്യുന്ന സ്ഥാനങ്ങളുള്ള ഭാഷയാണ് അറബി ഭാഷ. സെമിറ്റിക് ഭാഷകളില്‍ ഇന്നും സജീവമായി നിലനില്‍ക്കുന്ന ഭാഷ അറബി മാത്രമാണ് എന്നത് അതിന്റെധ അസംഖ്യം സവിശേഷതകളില്‍ ഒന്നു മാത്രമാണ്. ലോകത്ത് 28 കോടി ജനങ്ങള്‍ അവരുടെ മാതൃ ഭാഷയായി അറബി ഉപയോഗിക്കുന്നു. സാഹിത്യ മേന്മ കൊണ്ടും സാംസ്‌കാരിക പാശ്ചാതലങ്ങളിലെ അവാച്യമായ ഇടപെടലുകള്‍ കൊണ്ടും അറബി ഭാഷ ഇതര ഭാഷകളില്‍ നിന്നും ഏറെ വൈവിധ്യംപുലര്‍ത്തുന്നു. അനവധി പദസമ്പത്തും പര്യായങ്ങളും അര്‍ത്ഥവ്യാപ്തി നിറഞ്ഞതുമായ ഭാഷയാണ് അറബി. മാത്രമല്ല ഒരു മിനി മയോ പാധി എന്ന നിലയില്‍ ഭാഷക്ക് നിര്‍വഹിക്കാവുന്ന ധര്‍മ്മം കൃത്യമായി നിര്‍വ്വഹിക്കുന്നതിനു വേണ്ട സിദ്ധികള്‍ അതിനു സ്വന്തമായുണ്ട്.1973 ഐക്യരാഷ്ട്രട സഭ അതിന്റെദ ഭാഷകളില്‍ അറബി ഭാഷയും ഉള്‍പ്പെടുത്തിയത് ഭാഷയുടെ സ്വീകാര്യതയെ മനസ്സിലാക്കിത്തരുന്നു. ഇന്ത്യയില്‍ അറബി ഭാഷക്ക് ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചത് കേരളത്തിലാണ് കാരണം പ്രാചീന കാലം മുതല്‍ക്കെ അറബികളും കേരളീയരും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. കച്ചവട – വ്യാപാര...

Read More