Author: admin

ആത്മ മോക്ഷത്തിന് റമദാന്‍

അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പു ള്ളവർക്ക് നിർബന്ധമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും തിട്ടപ്പെടുത്തിയ ദിവസങ്ങളിൽ നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു നിങ്ങൾ തഖ് വ യു ള്ളവേണ്ടിയത്രെ അത് (സൂറത്തുൽ ബകറ 184/183) 1) നബി(സ്വ) പറഞ്ഞു: റമളാൻ മാസത്തിലെ നോമ്പ് നിങ്ങൾക്ക് അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. അതിലെ (തറാവീഹ് )നിസ്കാരം നിങ്ങൾക്ക് സുന്നത്താക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസത്തോടെ പ്രതിഫലേച്ചയില്ലാതെ ആരെങ്കിലും നോമ്പനുഷ്ഠി ക്കുകയും നിസ്കരിക്കുകയും ചെയ്താൽ തന്റെ മാതാവ് പ്രസവിച്ച ദിവസത്തെ പോലെ അവൻ പാപത്തിൽ നിന്നു മുക്തമാകുന്നതാണ്. (ഇബ്നുമാജ, ബൈഹഖി). 2)നബി(സ) പറഞ്ഞു:“വിശ്വാസത്തോടെയും പ്രതി ഫലം ആഗ്രഹിച്ചുകൊണ്ടും ആരെങ്കിലും നോമ്പനുഷ്ഠിച്ചാൽ അവന്റെ സർവ്വ പാപങ്ങളും പൊറുക്ക പ്പെടുന്നതാണ്.” (അഹ്മദ്). നബി(സ) പറഞ്ഞു:; “രോഗമോ അല്ലാഹു അനുവദിച്ച മറ്റു കാരണമോ കൂടാതെ റമളാനിലെ നോമ്പ് ഒരാൾ ഉപേക്ഷിക്കുകയും പ്രതിവിധിയായി കൊല്ലം മുഴുവനും നോമ്പെടു ക്കുകയും ചെയ്താലും റമളാനിലെ നോമ്പിന് (ശ്രഷ്ഠതയിൽ) പകരമാകുകയില്ല.” (അബൂദാവൂദ്, നസാഈ, തിർമുദി, ബൈഹഖി, ഇബ് നുമാജ, ഇബ്നു ഖുസൈമ). നബി(സ)...

Read More

പെരുന്നാല്‍ മഹത്തങ്ങള്‍

റമളാൻ മാസം അവസാനിക്കുന്നത് ശവ്വാൽ പിറവിയോടു കൂടിയാണ.് ശവ്വാൽ പിറവി വിശ്വാസികളെ ചെറിയ പെരുന്നാളിന്റെ പൂമുഖത്തേക്കാണ് നയിക്കുന്നത്. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിനുടനെ ഒരു ആഘോഷം. നിശ്ചിത സമയങ്ങളിൽ അന്നപാനാദികളും മറ്റും വർജിക്കണം എന്ന കടുത്ത നിയന്ത്രണത്തിന്റെ പരിധിയിൽ നിന്നും നോമ്പനുഷ്ഠാനം അനുവദനീയമല്ലാത്ത ഒരു ദിവസത്തിലെ സന്തോഷപ്പെരുന്നാളിലേക്കുള്ള പ്രവേശം. സൗകര്യം പോലെ താനിച്ഛിക്കുന്ന അനുവദനീയ ഭക്ഷണ പാനീയങ്ങൾ കഴിക്കാവുന്ന പകൽ. മുൻ ദിവസങ്ങളിലെ പകലുകളിൽ പറ്റാതിരുന്ന പലതും അനുവദനീയമായി. ഒരു ആരാധനയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണത്തിന് പരിസമാപ്തിയായി നിശ്ചയിക്കപ്പെട്ടത് കൂടിയാണ് ചെറിയ പെരുന്നാൾ. നോമ്പനുഷ്ഠാനം പാടില്ല എന്നവിഷയത്തിൽ ദുൽ ഹജ്ജ് 11, 12, 13 എന്നീ മൂന്ന് ദിവസങ്ങൾ കൂടി ബലി പെരുന്നാളിനൊപ്പമുണ്ട.് അതിനാൽ ഒരു ദിവസം മാത്രം നോമ്പനുഷ്ഠാനം പാടില്ലാത്ത പെരുന്നാൾ ചെറിയ പെരുന്നാളായി. എന്നാൽ ഈദുൽ ഫിത്വ്ർ എന്നാണ് അറബിയിൽ ഇതിന് പറയുക. അഥവാ നോമ്പവസാനിപ്പിക്കുന്ന പെരുന്നാൾ. ഓരോ നോമ്പ് ദിവസത്തിലും നോമ്പ് തുറക്കുന്ന സമയം ഒരു സന്തോഷാവസരമാണ്....

Read More

നമസ്ക്കാരത്തിന്‍റെ മഹത്തങ്ങള്‍

വീടിനു മുന്നിലൂടെ ഒഴുകുന്ന നദിയിൽ അഞ്ചു നേരം കുളിക്കുന്നതിനോടാണ് മുഹമ്മദ്(സ്വ) നിസ് കാരത്തെ ഉപമിച്ചത്. ആരാധന എന്നതിനൊപ്പം ആത്മവിശുദ്ധിയും ശാരീരിക വൃത്തിയും വർധിപ്പിക്കുന്നതാണ് നിസ്‌കാരം. ഖുർആൻ പറയുന്നു: ‘നിങ്ങൾ കൃത്യമായും നിത്യമായും നിസ്‌കാരം നിർവഹിക്കുക. നിശ്ചയം നിസ്‌കാരം നീചവൃത്തിയിൽ നിന്നും നിഷിദ്ധ കർമത്തിൽ നിന്നും തടയുന്നു (അൻകബൂത്ത് 45). തക്ബീറതുൽ ഇഹ്‌റാമോടെയാണ് അല്ലാഹുവുമായുള്ള മുനാജാത്ത് (അഭിമുഖം) ആരംഭിക്കുക. ഐഹിക ചിന്ത, പ്രവർത്തനങ്ങളിൽ നിന്ന് നാഥനിലേക്ക് അതോടെ ചേരുകയായി. പ്രാരംഭ പ്രാർത്ഥന(ദുആഉൽ ഇഫ്തിതാഹ്)യിലൂടെ ഇക്കാര്യം വ്യക്തമായി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. പിന്നെ അല്ലാഹുവിനെ പരിശുദ്ധിയെ വാഴ്ത്തിയും സഹായം തേടിയും ദൈവാനുഗൃഹീതരുടെ പാശം ചേരാൻ തൃഷ്ണ പങ്കുവെച്ചുമുള്ള പ്രാർത്ഥന ഫാതിഹയിലൂടെ നിർവഹിക്കുന്നതു മുതൽ അത്തഹിയ്യാത്തിലെ പാപ, ഖബർ, നരക, അന്ത്യനാൾ ശിക്ഷകളിൽ നിന്നുള്ള മോചനാർത്ഥന വരെ നിസ്‌കാരത്തിലുടനീളം ഇലാഹിനോട് സംവദിച്ച് കൊണ്ടിരിക്കുന്നു. രാജാവിനു മുന്നിൽ പ്രജാകാര്യമവതരിക്കുമ്പോൾ അതീവ ശ്രദ്ധയും ഉൾഭയവും ഉണ്ടാകണമല്ലോ. എങ്കിൽ പിന്നെ അഖില ലോക സ്രഷ്ടാവിന്റെ മുന്നിൽ നിസ്സാരനായൊരു അടിമ എത്ര...

Read More

പുണ്യങ്ങളുടെ സൗരഭ്യങ്ങൾ വിടർത്തി കൊണ്ട് ഒരു വിശുദ്ധ റമളാൻ കൂടി

നമ്മിലേക്ക് സമാഗതമാകുന്നു. ആരാധനകളുടെ പൂക്കാലമായ റമളാൻ മാസത്തെ ആത്മഹർഷത്തോടെയും ചൈതന്യത്തോടെയും വരവേൽക്കാൻ മുസ്‌ലിം ലോകം ഒരുങ്ങിക്കഴിഞ്ഞു. നീണ്ട രണ്ട് മാസത്തെ പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും വിശുദ്ധ ഖുർആൻ അവതീർണമായ പുണ്യമാസത്തെ കാത്തിരിക്കുകയായിരുന്നു വിശ്വാസികൾ. മാനസികമായ, ശാരീരികമായ, കർമപരമായ മുന്നൊരുക്കം റജബിലും ശഅ്ബാനിലും പൂർത്തീകരിച്ച ശേഷമാണ് റമളാനെ നാം വരവേൽക്കുന്നത്. ഇത്തവണത്തെ റമളാൻ എങ്ങനെയാവണമെന്ന് ഓരോ വിശ്വാസിയും ഈ അവസാന സമയത്തെങ്കിലും ആസൂത്രണം ചെയ്യേണ്ടതുണ്ട്. യാന്ത്രികമായി നോമ്പെടുത്തും വല്ലപ്പോഴും തറാവീഹ് നിർവഹിച്ചും ക്രമരഹിതമായി ആരാധനകളിൽ പങ്ക് ചേർന്നുമുള്ള വഴിപാട് പരിപാടികൾ പോര. ഈ മാസത്തെ കർമങ്ങൾ കൊണ്ട് അലങ്കരിക്കണം. കഴിഞ്ഞ വർഷം മഹാമാരിയുടെ കടുത്ത നിയന്ത്രണം മൂലം ഒരു നേരം പോലും ജമാഅത്തായി പള്ളിയിൽ വെച്ചു നിസ്‌കരിക്കാൻ വിധിയനുവദിക്കാത്തവരാണ് നാമെന്ന വിചാരം വേണം. ഇത്തവണ നിയന്ത്രണങ്ങൾ ലഘുവായതിന്റെ നിർവൃതി ആരാധനകളിലൂടെ ശുക്‌റായി അല്ലാഹുവിനർപ്പിക്കുക. റമളാനിനനുസരിച്ച് നമ്മുടെ ജീവിതവും സാധിക്കുമെങ്കിൽ ജോലിയും ക്രമീകരിക്കുന്നത് നല്ലതാണ്. ആരാധനകൾ കൊണ്ട് ധന്യമാക്കുമെന്ന ശക്തമായ തീരുമാനങ്ങൾക്ക് വലിയ മാറ്റങ്ങൾ...

Read More

റമളാൻ നോമ്പിന്‍റെ സവിശേഷതകള്‍

റമളാനിലെ അതിശ്രേഷ്ഠമായ നിർബന്ധ ആരാധനയാണ് നോമ്പ്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസിലൂടെ ഉണർത്തി: ‘നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നൽകുന്നത്.’ ഇത്തരത്തിൽ വളരെ ശ്രേഷ്ഠതയേറിയ നോമ്പിനെ ആ രൂപത്തിലാക്കാൻ പല കാര്യങ്ങളും ഗൗരവത്തിൽ തന്നെ മനസ്സിലാക്കേണ്ടതുണ്ട്. നോമ്പ് നിർബന്ധമുള്ളവർ നിർബന്ധമാകുന്നതിന് അതിന്റെ നിബന്ധനകൾ മേളിക്കേണ്ടതുണ്ട്. പ്രായപൂർത്തി, ബുദ്ധി, മുസ്‌ലിമായിരിക്കൽ, ഹൈള്, നിഫാസ് എന്നിവയിൽ നിന്നുള്ള ശുദ്ധിയുണ്ടാവൽ, ബാഹ്യമായും ശറഇയ്യായും നോമ്പനുഷ്ഠിക്കാൻ കഴിവുള്ളവനാകൽ എന്നിവ റമളാൻ നോമ്പ് നിർബന്ധമാകുന്നതിന് നിബന്ധനകളാണ്. ഈ നിബന്ധനകൾ ഒത്തുചേരാത്തവർക്ക് നോമ്പനുഷ്ഠിക്കൽ നിർബന്ധമില്ല. പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്കേ ഇസ്‌ലാമിന്റെ ഏതു നിയമവും ബാധകമാവുകയുള്ളൂ. അതുകൊണ്ടുതന്നെ പ്രായപൂർത്തിയാകാത്ത കുട്ടിക്കോ ഭ്രാന്തനോ നോമ്പ് നിർബന്ധമില്ല. എങ്കിലും നോമ്പ് പിടിക്കുവാൻ ശാരീരികമായി കഴിവുള്ള ഏഴ് വയസ്സായ കുട്ടികളോട് നോമ്പെടുക്കാൻ കൽപിക്കലും പത്തു വയസ്സായാൽ അത് ഉപേക്ഷിച്ചതിന്റെ പേരിൽ അടിക്കലും രക്ഷിതാക്കൾക്ക് നിർബന്ധമാണ്. കുട്ടികളെ പരിശീലിപ്പിക്കലാണ് ഇത് കൊണ്ടുള്ള ലക്ഷ്യം. പ്രായപൂർത്തിയാകുന്നതിനു മുമ്പ് നഷ്ടപ്പെട്ട നോമ്പുകൾ ഖളാഅ് വീട്ടേണ്ടതില്ല. എങ്കിലും വകതിരിവ് എത്തിയ ശേഷം നഷ്ടപ്പെട്ട...

Read More